കേരളം

kerala

ETV Bharat / bharat

രാജ്യത്ത് തൊഴിലില്ലായ്മ വർദ്ധിക്കുന്നതിന് തെളിവുണ്ട്: പി.സി. മോഹനൻ - പി സി മോഹനൻ

ഇന്ത്യയിലെ സ്റ്റാറ്റിസ്റ്റിക്കൽ സംവിധാനത്തെ വിദേശ രാജ്യങ്ങൾ പോലും വലിയ വിശ്വാസത്തോടെയാണ് കാണുന്നത്. ഈ വിശ്വാസ്യതക്ക് കോട്ടം തട്ടാതിരിക്കാൻ വേണ്ടിയായിരുന്നു തന്‍റെ രാജിയെന്ന് പി.സി.മോഹനന്‍.

പി സി മോഹനൻ

By

Published : Feb 9, 2019, 9:58 PM IST

Updated : Feb 9, 2019, 11:19 PM IST

രാജ്യത്ത് തൊഴിലില്ലായ്മ വർദ്ധിക്കുന്നതിന് തെളിവുകളുണ്ടെന്ന് ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ കമ്മീഷൻ അംഗത്വത്തിൽനിന്ന് രാജിവെച്ച പി.സി.മോഹനന്‍. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന സംഘടന അടുത്തിടെ നടത്തിയ പഠനത്തിൽ ഇത് ചൂണ്ടിക്കാണിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പി സി മോഹനൻ
രാജ്യത്ത് അടുത്തിടെ തൊഴിലില്ലായ്മ കൂടിവരുന്നതായാണ് മിക്ക പഠനങ്ങളും തെളിയിക്കുന്നത്. ഗ്രാമങ്ങളിലുള്ളവര്‍ വിദ്യാഭ്യാസം പാതി വഴിയില്‍ ഉപേക്ഷിക്കുന്നത് കുറഞ്ഞിട്ടുണ്ട്. 22 മുതൽ 24 വയസ്സ് വരെ പഠനം തുടരുന്ന അവസ്ഥയാണ് രാജ്യത്തുള്ളത്. എന്നാൽ ഇത്തരത്തിൽ പഠനം പൂർത്തിയാക്കുന്നവർക്ക് ആവശ്യമായ ജോലി ലഭ്യമാകുന്നില്ലെന്ന് പി.സി. മോഹനൻ പറയുന്നു. തന്‍റെ രാജിക്ക് തെരഞ്ഞെടുപ്പുമായി യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം സ്റ്റാറ്റിറ്റിക്സ് വിഭാഗം തെരഞ്ഞെടുപ്പ് തീയതി നോക്കിയല്ല വിവരങ്ങൾ പുറത്തുവിടാറുള്ളതെന്നും ഒരുവർഷം മുമ്പ് തീരുമാനിക്കുന്ന കാര്യങ്ങളാണ് സമയാസമയം പ്രസിദ്ധീകരിക്കുന്നതെന്നും പറഞ്ഞു.

ഇന്ത്യയിലെ സ്റ്റാറ്റിസ്റ്റിക്കൽ സംവിധാനത്തെ വിദേശ രാജ്യങ്ങൾ പോലും വലിയ വിശ്വാസത്തോടെയാണ് കാണുന്നത്. ഈ വിശ്വാസ്യതക്ക് കോട്ടം തട്ടാതിരിക്കാൻ വേണ്ടിയായിരുന്നു തന്‍റെ രാജിയെന്നും ഇതിന് വലിയ പിന്തുണ ഇപ്പോൾ ലഭിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



Last Updated : Feb 9, 2019, 11:19 PM IST

ABOUT THE AUTHOR

...view details