കേരളം

kerala

ETV Bharat / bharat

പേടിഎമ്മിന്‍റെ ഗെയിമിങ് ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും നീക്കം ചെയ്തു - പേടിഎം ആപ്പ്

കായിക മത്സവുമായി ബന്ധപ്പെട്ട് ചൂതാട്ടം നടത്താന്‍ സാധ്യതയുള്ള ഒരു ആപ്പും അനുവദിക്കില്ലെന്ന് നേരത്തെ ഗൂഗിള്‍ വ്യക്തമാക്കിയിരുന്നു.

Paytm pull down from Google play store  google play stor  Paytm vanishes  Google play store  പേടിഎം ഗെയിമിംഗ് ആപ്പ്  പേടിഎം ആപ്പ്  ഗൂഗികള്‍ പ്ലേ സ്റ്റോര്‍
പേടിഎമ്മിന്‍റെ ഗെയിമിംഗ് ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും നീക്കം ചെയ്തു

By

Published : Sep 18, 2020, 4:30 PM IST

ന്യൂഡല്‍ഹി: പേടിഎമ്മിന്‍റെ ഗെയിമിങ് ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും നീക്കം ചെയ്തു. ഗുഗിളിന്‍റെ നയങ്ങള്‍ക്ക് വിരുദ്ധമാണെന്ന് കാണിച്ചാണ് ആപ്ലിക്കേഷന്‍ പിന്‍വലിച്ചത്. കായിക മത്സവുമായി ബന്ധപ്പെട്ട് ചൂതാട്ടം നടത്താന്‍ സാധ്യതയുള്ള ഒരു ആപ്പും അനുവദിക്കില്ലെന്ന് നേരത്തെ ഗൂഗിള്‍ വ്യക്തമാക്കിയിരുന്നു. സെപ്തംബര്‍ 19ന് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐ.പി.എല്‍) തുടങ്ങുന്നതിനു മുന്‍പായാണ് ഗൂഗിള്‍ ആപ്പ് പിന്‍വലിച്ചത്. ഐ.പി.എല്ലിന്‍റെ മറവില്‍ ആപ്പുകള്‍ ഉപയോഗിച്ച് വാദുവെപ്പ് നടക്കുമെന്നാണ് ഗൂഗിളിന്‍റം വാദം.

യു.എ.ഇയില്‍ മത്സരം ആരംഭിക്കുന്നതിന് മുന്‍പായിആപ്പുകള്‍ പിന്‍വലിക്കുമെന്ന് നേരത്തെ തങ്ങള്‍ തീരുമാനിച്ചിരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗെയിം കളിച്ച് ജയിക്കുന്നവര്‍ക്ക് പണം കൈമാറുന്ന രീതി നിയമവിരുദ്ധമാണെന്നാണ് ഗുഗിളിന്‍റെ മാര്‍ഗരേഖയില്‍ വ്യക്തമാക്കുന്നത്. ഇത്തരം നിയമലംഗനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ഗുഗിള്‍ ഇന്ത്യ അറിയിച്ചിട്ടുണ്ട്. ആന്‍ഡ്രോയിഡ് സെക്യൂരിറ്റി ആന്‍ഡ് പ്രൈവസി വൈസ് പ്രസിഡന്‍റ് സുസന്‍ ഫ്രേയാണ് ഇക്കാര്യം വ്യക്തമാക്കി ബ്ലോഗ് ചെയ്തിരിക്കുന്നത്. ഉപഭോക്താക്കളുടെ സുരക്ഷ മുന്നില്‍ കണ്ടുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് നിലവില്‍ തങ്ങള്‍ ആവഷ്കരിച്ചിരിക്കുന്നത്. തങ്ങളടെ ആഗോള നയവും കസ്റ്റമേഴ്സിന്‍റെ സുരക്ഷ കേന്ദ്രീകരിച്ചാണ് എന്നും ബ്ലോഗിലുണ്ട്.

ABOUT THE AUTHOR

...view details