മുംബൈ: മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിനെതിരെ മോശം പരാമര്‍ശം നടത്തിയതിന് മോഡലും നടിയുമായ പായല്‍ രോഹ്ത്ഗിയെ രാജസ്ഥാന്‍ പൊലീസ് അഹമ്മദാബാദിലെ വീട്ടില്‍ നിന്നും കസ്റ്റഡിയിലെടുത്തു. താരത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തെന്നും നാളെ കോടതിയില്‍ ഹാജരാക്കുമെന്നും എസ്‌പി മമത ഗുപ്ത പറഞ്ഞു.
നെഹ്റു കുടുംബത്തിനെതിരെ മോശം പരാമര്‍ശം; പായല്‍ രോഹ്ത്ഗിയെ കസ്റ്റഡിയിലെടുത്തു
നെഹ്റു കുടുംബത്തിനെതിരെ മോശം പരാമര്‍ശം നടത്തിയതിന് ഐടി നിയമത്തിലെ സെക്ഷന്‍ 66,67 പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതിനെ തുടര്‍ന്ന് പായല്‍, സോണിയ ഗാന്ധിയോടും പ്രിയങ്ക ഗാന്ധിയോടും മാപ്പ് ചോദിച്ചു
മോത്തിലാല്‍ നെഹ്റു എന്ന ഒരു വീഡിയോ ചെയ്തതിന് രാജസ്ഥാന്‍ പൊലീസ് തന്നെ അറസ്റ്റ് ചെയ്തെന്നും ഇന്ത്യയില്‍ അഭിപ്രായ സ്വതന്ത്യമെന്നത് ഒരു തമാശയാണെന്നും പായല്‍ ട്വീറ്റ് ചെയ്തു.മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു, ഇന്ദിരാ ഗാന്ധി എന്നിവരെ സംബന്ധിച്ച് ആക്ഷേപകരമായ വീഡിയോ പോസ്റ്റ് ചെയ്തതിന് താരത്തിന് നോട്ടീസ് നല്‍കിയിരുന്നു. സെപ്റ്റംബര്‍ ഒന്നിന് രാജസ്ഥാന്‍ യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ചാര്‍മേഷ് ശര്‍മയാണ് താരത്തിനെതിരെ പരാതി നല്‍കിയത്.
ഐടി നിയമത്തിലെ സെക്ഷന്‍ 66,67 പ്രകാരം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. അതേ സമയം മാപ്പ് ചോദിച്ചു കൊണ്ട് താരം സോഷ്യല്‍ മീഡിയയില്‍ വീഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്.