കേരളം

kerala

ETV Bharat / bharat

മഹാരാഷ്ട്രയില്‍ സേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യം - ശരത് പവാര്‍

ഇന്നലെ രാത്രി എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറിന്‍റെ വസതിയില്‍ ശിവസേന- എന്‍സിപി നേതാക്കള്‍ കൂടിക്കാഴ്ച നടത്തി

സേന-എന്‍സിപി-കോണ്‍ഗ്രസ് സംഖ്യം

By

Published : Nov 22, 2019, 9:19 AM IST

Updated : Nov 22, 2019, 12:23 PM IST

മുംബൈ: മഹാരാഷ്ട്രയില്‍ സേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യ ചർച്ചകൾ അന്തിമഘട്ടത്തിലേക്ക്. ഇന്നലെ രാത്രി എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറിന്‍റെ വസതിയില്‍ ശിവസേന- എൻസിപി നേതാക്കന്‍മാർ കൂടിക്കാഴ്ച നടത്തി.

എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറുമായുള്ള യോഗത്തില്‍ ശിവസേന പാര്‍ട്ടി അധ്യക്ഷന്‍ ഉദ്ധവ് താക്കറെയും മകന്‍ ആദിത്യ താക്കറെ, പാര്‍ട്ടി എംപി സഞ്ജയ് റാവത്ത്, എൻസിപി നേതാവ് അജിത് പവാര്‍ എന്നിവര്‍ പങ്കെടുത്തു.

മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണത്തില്‍ അനിശ്ചിതത്വം തുടരുന്ന സഹാചര്യത്തില്‍ മൂന്ന് പാര്‍ട്ടികള്‍ക്കിടയിലും നിരന്തരമായ ചര്‍ച്ചകള്‍ നടന്നിരുന്നു. യോഗത്തില്‍ മൂന്ന് പാര്‍ട്ടികളും ഒന്നിച്ച് 'മഹാ വികാസ് അഘാഡി' എന്ന പേരില്‍ സഖ്യ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനായി മഹാരാഷ്ട്ര ഗവര്‍ണര്‍ ബി.എസ്. കോഷ്യാരിയെ സമീപിക്കുമെന്നാണ് സൂചന.

Last Updated : Nov 22, 2019, 12:23 PM IST

ABOUT THE AUTHOR

...view details