നിസര്‍ഗ ചുഴലിക്കാറ്റ്; ജനങ്ങളെ സഹായിക്കാന്‍ പ്രവര്‍ത്തകരോട് ആവശ്യപ്പെട്ട് ശരത് പവാര്‍ - sarad pawar
തീപ്രദേശങ്ങളില്‍ താമസിക്കുന്നവരോട് ജാഗ്രത പുലര്‍ത്താനും സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കാനും ബാരമതി എംപി സുപ്രിയ സുലെ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.
മുംബൈ: നിസര്‍ഗ ചുഴലിക്കാറ്റ് മൂലം മഹാരാഷ്ട്രയില്‍ ദുരിതമനുഭവിക്കുന്ന ജനങ്ങളെ സഹായിക്കാന്‍ രംഗത്തിറങ്ങണമെന്ന് പ്രവര്‍ത്തകരോട് ആവശ്യപ്പെട്ട് എന്‍സിപി നേതാവ് ശരത് പവാര്‍. ചുഴലിക്കാറ്റ് കനത്ത നാശനഷ്ടമാണ് വിതച്ചിരിക്കുന്നതെന്നും നിരവധി പൊതു- സ്വകാര്യ മുതലുകള്‍ നശിച്ചതായും അദ്ദേഹം പറഞ്ഞു. അതേസമയം തീരപ്രദേശങ്ങളില്‍ താമസിക്കുന്നവരോട് ജാഗ്രത പുലര്‍ത്താനും സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കാനും ബാരമതി എംപി സുപ്രിയ സുലെ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു. 100-110 കിലോമീറ്റര്‍ വേഗതയില്‍ വീശിയടിക്കുന്ന ചുഴലിക്കാറ്റ് മൂലം അലിബാഗ് ജില്ലയില്‍ മണ്ണിടിച്ചില്‍ ഉണ്ടായി. മംബൈ, താനെ, പല്‍ഗാര്‍, രത്നഗിരി, സിന്ധുദുര്‍ഗ് എന്നീ പ്രദേശങ്ങളിലും ചുഴലിക്കാറ്റ് നാശം വിതച്ചു. തീരപ്രേദശങ്ങളില്‍ താമസിക്കുന്ന നിരവധി ആളുകളെ ഇതിനോടകം സര്‍ക്കാര്‍ മാറ്റിപാര്‍പ്പിച്ചു.