ബിഹാറില്‍ ഗെയിൽ വാതക പൈപ്പ്‌ലൈനില്‍ ചോര്‍ച്ച
സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല
പട്നയിൽ ഗെയിൽ വാതക പൈപ്പ്‌ലൈൻ ചോർന്നു
പട്‌ന: ബിഹാറിലെ പട്‌നയില്‍ ഗെയിൽ വാതക പൈപ്പ്‌ലൈനില്‍ ചോര്‍ച്ചയുണ്ടായി. ശാസ്ത്രി നഗർ പൊലീസ് സ്റ്റേഷന് തൊട്ടുപിന്നിലുള്ള ഗ്യാസ് പൈപ്പ്‌ലൈനിലാണ് ചോർച്ച ഉണ്ടായത്. മുനിസിപ്പൽ കോർപ്പറേഷനിലെ ജീവനക്കാർ ഡ്രെയിനേജ് വൃത്തിയാക്കുന്നതിനിടെയാണ് വാതക ചോർച്ച സംഭവിച്ചത്. സംഭവം പ്രദേശത്ത് പരിഭ്രാന്തി സൃഷ്ടിച്ചു. ഗെയിൽ അധികൃതർ സ്ഥലത്തെത്തി വാതക ചോർച്ച തടഞ്ഞു.