ഡെറാഡൂൺ: ക്വാറന്‍റൈൻ കേന്ദ്രത്തിലെ സൗകര്യങ്ങൾ പര്യാപ്തമല്ലെന്നാരോപിച്ച് രോഗികൾ പ്രതിഷേധിച്ചു. ഉദ്ദം സിംഗ് നഗർ ജില്ലയിലെ ക്വാറന്‍റൈൻ കേന്ദ്രത്തിൽ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. ഭക്ഷണം ലഭിക്കുന്നില്ല, ശുചിമുറികൾ പോലും ശരിയായി ക്രമീകരിച്ചിട്ടില്ലെന്നും ഇതിനെതിരെ ശക്തമായി പ്രതിക്ഷേധിക്കുമെന്നും കൊവിഡ് രോഗി പറഞ്ഞു.
സൗകര്യങ്ങൾ പര്യാപ്തമല്ല; ക്വാറന്‍റൈൻ കേന്ദ്രത്തിൽ പ്രതിഷേധം - ഉത്തരാഖണ്ഡ്
ഉദ്ദം സിംഗ് നഗർ ജില്ലയിലെ ക്വാറന്റൈൻ കേന്ദ്രത്തിലെ രോഗികളാണ് ചൊവ്വാഴ്ച പ്രതിഷേധം നടത്തിയത്.
1
ഭക്ഷണവും താമസവും സംബന്ധിച്ച പ്രശ്നങ്ങൾ പരിഹരിച്ചു. കുട്ടികളെ അകറ്റി നിർത്താൻ സൗകര്യമില്ലാത്തതിനാൽ കുടുംബത്തോടൊപ്പം താമസിക്കുന്ന ചിലരും കേന്ദ്രത്തിലുണ്ട്. അവർക്കായി ഹോം ക്വാറന്‍റൈൻ സൗകര്യം ഏർപ്പെടുത്തുമെന്നും ഉദ്ദം സിംഗ് നഗർ ചീഫ് മെഡിക്കൽ ഓഫിസർ പിന്നീട് അറിയിച്ചു. ഉത്തരാഖണ്ഡിൽ 3,826 പേർ കൊവിഡ് ചികിത്സയിൽ തുടരുമ്പോൾ 6,470 പേർ രോഗമുക്തി നേടി. 136 പേർക്ക് ജീവൻ നഷ്ടമായി.