കേരളം

kerala

ETV Bharat / bharat

ഭക്ഷണവും വെള്ളവും ലഭിക്കുന്നില്ല; അസമിൽ കൊവിഡ് രോഗികൾ ദേശീയപാത തടഞ്ഞു

കമ്രൂപ് ജില്ലയിലാണ് സംഭവം. ആവശ്യത്തിന് ഭക്ഷണവും വെള്ളവും കിടക്കകളും ലഭ്യമല്ലെന്നും, ഒരു മുറിയിൽ 12 ഓളം പേരാണ് താമസിക്കുന്നതെന്നും രോഗികൾ പറഞ്ഞു

Kamrup district  COVID-19 care facility  Assam quarantine centre  patients break out  ദേശീയപാത തടഞ്ഞു  അസം  കമ്രൂപ്  കൊവിഡ് രോഗികൾ  കൊവിഡ് സുരക്ഷാ കേന്ദ്രം
ഭക്ഷണവും വെള്ളവും ലഭിക്കുന്നില്ല; അസമിൽ കൊവിഡ് രോഗികൾ ദേശീയപാത തടഞ്ഞു

By

Published : Jul 17, 2020, 10:13 AM IST

ഗുവാഹത്തി:ഭക്ഷണവും വെള്ളവും ലഭിക്കാത്തതിൽ പ്രതിഷേധിച്ച് കൊവിഡ് രോഗികൾ ദേശീയപാത തടഞ്ഞു. കമ്രൂപ് ജില്ലയിലെ കൊവിഡ് സുരക്ഷാ കേന്ദ്രത്തിൽ നിന്നുള്ള നൂറോളം രോഗികളാണ് വ്യാഴാഴ്‌ച റോഡിലിറങ്ങി പ്രതിഷേധിച്ചത്. കമ്രൂപ് ഡെപ്യൂട്ടി കമ്മിഷണർ കൈലാഷ് കാർത്തിക്കും പൊലീസും ചേർന്ന് സംഭവസ്ഥലത്തെത്തി രോഗികളോട് കേന്ദ്രത്തിലേക്ക് മടങ്ങാൻ ആവശ്യപ്പെട്ടു. ആവശ്യത്തിന് ഭക്ഷണവും വെള്ളവും കിടക്കകളും ലഭ്യമല്ലെന്നും, ഒരു മുറിയിൽ 12 ഓളം പേരാണ് താമസിക്കുന്നതെന്നും രോഗികൾ പറഞ്ഞു. ചർച്ചയിലൂടെ പ്രശ്‌നം പരിഹരിക്കാമെന്നും അധികാരികളെ വിവരമറിയിക്കുമെന്നും ഡെപ്യൂട്ടി കമ്മിഷണർ ഉറപ്പ് നൽകി. കൊവിഡ് കേന്ദ്രത്തിലെ സൗകര്യങ്ങള്‍ തൃപ്‌തികരല്ലെങ്കിൽ ഹോം ക്വാറന്‍റൈനിൽ കഴിയാമെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഹിമന്ത ബിശ്വ ശർമ പറഞ്ഞു. ആരോഗ്യപ്രവർത്തകർ 24 മണിക്കൂറും കേന്ദ്രങ്ങളിൽ തുടരുന്നുണ്ട്. മറ്റ് സംസ്ഥാനങ്ങളിൽ പരിശോധനക്ക് പണം വാങ്ങുന്നുണ്ട്, എന്നാൽ അസമിൽ പരിശോധന മുതൽ രോഗികളുടെ ഭക്ഷണം, താമസം തുടങ്ങി എല്ലാ ചിലവുകളും സർക്കാരാണ് വഹിക്കുന്നുതെന്നും മന്ത്രി പറഞ്ഞു.

ABOUT THE AUTHOR

...view details