ഇൻഡോർ: കൊവിഡ് പശ്ചാത്തലത്തിൽ പരീക്ഷണാർഥത്തിൽ ആരംഭിച്ച പ്ലാസ്‌മ തെറാപ്പിയിൽ സുഖം പ്രാപിച്ച രോഗിയും പ്ലാസ്‌മ ദാനം ചെയ്‌ത ഒരു ഡോക്‌ടറും അവരുടെ അനുഭവങ്ങൾ പങ്കുവെച്ചു.
ഇൻഡോറിൽ പ്ലാസ്‌മ തെറാപ്പിയിൽ സുഖം പ്രാപിച്ച രോഗി അനുഭവങ്ങൾ പങ്കുവെച്ചു - ഡോ. ഇസ്ഹാർ മുൻഷി
വൈറസിൽ നിന്ന് സുഖം പ്രാപിച്ച ഡോ. ഇസ്ഹാർ മുൻഷി എന്ന ഡോക്‌ടറിൽ നിന്ന് പ്ലാസ്‌മ സ്വീകരിച്ച് തെറാപ്പിക്ക് വിധേയനായതായി കപിൽ ദേവ് ഭല്ല പറഞ്ഞു.
പ്ലാസ്‌മ തെറാപ്പിക്ക് വിധേയനായ കപിൽ ദേവ് ഭല്ലയെ അരബിന്ദോ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കൊവിഡ് ചികിത്സക്കിടെ ആരോഗ്യ സ്ഥിതി ഗുരുതരമാവുകയായിരുന്നു. തുടർന്നാണ് പ്ലാസ്‌മ തെറാപ്പി പരീക്ഷിച്ചത്. വൈറസിൽ നിന്ന് സുഖം പ്രാപിച്ച ഡോ. ഇസ്ഹാർ മുൻഷി എന്ന ഡോക്‌ടറിൽ നിന്ന് പ്ലാസ്‌മ സ്വീകരിച്ചാണ് കപിൽ ദേവ് ഭല്ല തെറാപ്പിക്ക് വിധേയനായത്. അരബിന്ദോ ആശുപത്രിയിലെ ഡോക്‌ടർമാരോട് ആവശ്യമുള്ളപ്പോഴെല്ലാം പ്ലാസ്‌മ ദാനം ചെയ്യാൻ തയ്യാറാണെന്ന് സന്നദ്ധത അറിയിച്ചതായും കപിൽ ദേവ് ഭല്ല പറഞ്ഞു.
കൊവിഡ് ഭേദമായ ഡോ. ഇക്ബാൽ ഖുറേഷിയാണ് പ്ലാസ്‌മ ദാനം ചെയ്തത്. തൻ്റെ ശരീരത്തിൽ നിന്ന് 400 മില്ലി പ്ലാസ്‌മയാണ് എടുത്തതെന്ന് ഡോ. ഇക്ബാൽ ഖുറേഷി പറഞ്ഞു. അതേസമയം പ്ലാസ്‌മ തെറാപ്പി ഇപ്പോഴും പരീക്ഷണത്തിലാണ് എന്ന് എല്ലാവരും ഓർമ്മിക്കേണ്ടതാണ് എന്ന് മഹാരാജ യശ്വന്ത്റാവു ഹോൾക്കർ ഹോസ്‌പിറ്റൽ സൂപ്രണ്ട് ഡോ പി.എസ് താക്കൂർ മുന്നറിയിപ്പ് നൽകി.