കേരളം

kerala

ETV Bharat / bharat

ലാലു പ്രസാദ്‌ യാദവ്‌ ചികിത്സയില്‍ കഴിയുന്ന ആശുപത്രിയിലെ രോഗിക്ക്‌ കൊവിഡ്‌ 19 - COVID-19 positive

രാജേന്ദ്ര ഇന്‍റിറ്റ്യൂട്ട്‌ ഓഫ്‌ മെഡിക്കല്‍ സയന്‍സിലെ ഒരു രോഗിക്കാണ് കൊവിഡ്‌ 19 സ്ഥിരീകരിച്ചത്.

ലല്ലു പ്രസാദ്‌ യാദവ്‌ ചികിത്സയില്‍ കഴിയുന്ന ആശുപത്രിയിലെ രോഗിക്ക്‌ കൊവിഡ്‌ 19  ലല്ലു പ്രസാദ്‌ യാദവ്  കൊവിഡ്‌ 19  ആര്‍ജെഡി നേതാവ്‌ ലല്ലു പ്രസാദ്‌ യാദവ്  Lalu Yadav tests COVID-19 positive  COVID-19 positive  COVID-19
ലല്ലു പ്രസാദ്‌ യാദവ്‌ ചികിത്സയില്‍ കഴിയുന്ന ആശുപത്രിയിലെ രോഗിക്ക്‌ കൊവിഡ്‌ 19

By

Published : Apr 28, 2020, 11:07 AM IST

റാഞ്ചി: ആര്‍ജെഡി നേതാവ്‌ ലാലു പ്രസാദ്‌ യാദവ് ചികിത്സയില്‍ കഴിയുന്ന രാജേന്ദ്ര ഇന്‍റിറ്റ്യൂട്ട്‌ ഓഫ്‌ മെഡിക്കല്‍ സയന്‍സിലെ ഒരു രോഗിക്ക് കൊവിഡ്‌ 19 സ്ഥിരീകരിച്ചു. ഇയാള്‍ കഴിഞ്ഞ മൂന്ന് ആഴ്‌ചയായി ഇവിടെ ചികിത്സയിലായിരുന്നു. ലാലു പ്രസാദ്‌ യാദവ്‌ ചികിത്സയില്‍ കഴിയുന്ന അതേ യൂണിറ്റിലാണ് ഇയാളും ചികിത്സയിലുണ്ടായിരുന്നത്. യൂണിറ്റിലെ എല്ലാവരേയും നിരീക്ഷണത്തിലാക്കിയതായി അധികൃതര്‍ അറിയിച്ചു.

വാര്‍ഡിന്‍റെ ചുമതലയുണ്ടായിരുന്ന ഡോ. ഉമേഷ്‌ പ്രസാദാണ് ഇരുവരേയും ചികിത്സച്ചത്. മൂന്നാഴ്‌ചക്കിടെ മെഡിക്കല്‍ ഡിപ്പാര്‍ട്ട്മെന്‍റില്‍ ഉണ്ടായിരുന്ന എല്ലാ ഡോക്‌ടർമാരുടേയും നഴ്‌സുമാരുടേയും സാമ്പിളുകള്‍ പരിശോധിക്കാന്‍ തീരുമാനിച്ചതായി ആര്‍ഐഎംഎസ് അറിയിച്ചു.

ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്ക്‌ പ്രകാരം രാജ്യത്താകെ 28,380 പേര്‍ക്ക് കൊവിഡ്‌ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 6,362 പേര്‍ക്ക് രോഗം ഭേദമായി.

ABOUT THE AUTHOR

...view details