മുംബൈ: ഷിർദി-പത്രി തർക്കത്തിൽ പർഭാനി ജില്ലയിലെ പ്രതിനിധി സംഘം മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയെ കാണും. മത വിനോദ സഞ്ചാരത്തിനായി പത്രി നഗരം വികസിപ്പിക്കുന്നതിന് ഫണ്ട് അനുവദിക്കാൻ താക്കറെ തീരുമാനിച്ചിരുന്നു. പത്രിയിൽ എംപിമാരും, എംഎൽഎമാരും പങ്കെടുത്ത ഗ്രാമപഞ്ചായത്ത് യോഗത്തിലാണ് മുഖ്യമന്ത്രിയെ കാണാൻ തീരുമാനിച്ചത്. ബാബയുടെ ജന്മസ്ഥലമെന്നാണ് പത്രി നഗരം അറിയപ്പെടുന്നത്. ഇതുവരെ ആരും സായ് ക്ഷേത്രത്തിൽ ശ്രദ്ധ ചെലുത്തിയിട്ടില്ലെന്നും എന്നാൽ ഇപ്പോൾ അതിനുള്ള ഫണ്ട് വാഗ്‌ദാനം ചെയ്‌തിട്ടുണ്ടെന്നും പർഭാനി എംപി സഞ്ജയ് ജാദവ് പറഞ്ഞു.
ഷിർദി-പത്രി തർക്കം;പർഭാനി ജില്ലയിലെ പ്രതിനിധി സംഘം ഉദ്ദവ് താക്കറെയെ കാണും - Maharashtra CM
പത്രിയിൽ എംപിമാരും, എംഎൽഎമാരും പങ്കെടുത്ത ഗ്രാമപഞ്ചായത്ത് യോഗത്തിലാണ് മുഖ്യമന്ത്രിയെ കാണാൻ തീരുമാനിച്ചത്.
![ഷിർദി-പത്രി തർക്കം;പർഭാനി ജില്ലയിലെ പ്രതിനിധി സംഘം ഉദ്ദവ് താക്കറെയെ കാണും ഷിർദി-പത്രി തർക്കം പ്രതിനിധി സംഘം ഉദ്ദവ് താക്കറെ pathri-delegation Maharashtra CM Shirdi](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5795062-721-5795062-1579667069345.jpg)
ഷിർദി-പത്രി തർക്കം;പർഭാനി ജില്ലയിലെ പ്രതിനിധി സംഘം ഉദ്ദവ് താക്കറെ ഇന്ന് കാണും
ബാബയുടെ ജന്മസ്ഥലമെന്ന പദവി പത്രിക്ക് ലഭിച്ചതിൽ ഷിർദിയിലെ ആളുകൾ ഇപ്പോൾ അസ്വസ്ഥരാണെന്നും തങ്ങളല്ല ഭരണകൂടമാണ് തീരുമാനമെടുക്കുന്നതെന്നും സഞ്ജയ് ജാദവ് പറഞ്ഞു. അഹമ്മദ്‌നഗർ ജില്ലയിലെ ഷിർദിയും പർഭാനി ജില്ലയിലെ പത്രിയും 281 കിലോമീറ്റർ അകലെയാണ്.