കേരളം

kerala

ETV Bharat / bharat

ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്‍ ഗുരുതരാവസ്ഥയില്‍

ജൂണ്‍ 16ന് തുടര്‍ച്ചയായി പനിയും ശ്വാസതടസവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സത്യേന്ദര്‍ ജെയിനിന് കൊവിഡ് സ്ഥിരീകരിച്ചത്.

സത്യേന്ദര്‍ ജെയിന്‍  ഡല്‍ഹി ആരോഗ്യമന്ത്രി  കൊവിഡ് 19  അരവിന്ദ് കെജ്‌രിവാൾ  ഡല്‍ഹി  Satyendar Jain  Kejriwal  Delhi Health Minister  COVID-19
കൊവിഡ് ബാധിച്ച ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്‍ ഗുരുതരാവസ്ഥയില്‍

By

Published : Jun 19, 2020, 9:30 PM IST

ന്യൂഡല്‍ഹി: കൊവിഡ് ബാധിച്ച ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്‍ ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്. സത്യേന്ദര്‍ ജെയിന്‍റെ ഏറ്റവും പുതിയ സിടി സ്‌കാൻ റിപ്പോർട്ട് ശ്വാസകോശത്തിലെ അണുബാധ വര്‍ധിച്ചുവെന്നാണ് വ്യക്തമാക്കുന്നതെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ അറിയിച്ചു.

സത്യേന്ദര്‍ ജെയിന് ന്യൂമോണിയ ബാധിച്ചിട്ടുണ്ട്. അണുബാധ വര്‍ധിച്ചതിനെ തുടര്‍ന്ന് ശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും അതിനാല്‍ ഓക്‌സിജന്‍ സപ്പോര്‍ട്ട് നല്‍കുന്നുണ്ടെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. ഡല്‍ഹിയിലെ രാജീവ്ഗാന്ധി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലാണ് സത്യേന്ദര്‍ ജെയിനിനെ പ്രവേശിപ്പിച്ചത്. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് അദ്ദേഹത്തെ ഡല്‍ഹി സകേത് മാക്‌സ് ആശുപത്രിയിലേക്ക് മാറ്റി പ്ലാസ്‌മ തെറാപ്പിക്ക് വിധേയനാക്കും.

ജൂണ്‍ 16ന് തുടര്‍ച്ചയായി പനിയും ശ്വാസതടസവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സത്യേന്ദര്‍ ജെയിനിന് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് പോസിറ്റീവായ വിവരം ജൂണ്‍ 17ന് അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.

ABOUT THE AUTHOR

...view details