ന്യൂഡൽഹി:കേന്ദ്ര ഭക്ഷ്യ പൊതുവിതരണ മന്ത്രി രാം വിലാസ് പാസ്വാൻ വെള്ളിയാഴ്ച വീഡിയോ കോൺഫറൻസിലൂടെ യോഗം ചേർന്നു. സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മന്ത്രിമാരും വകുപ്പ് ഉദ്യോഗസ്ഥരുമായിട്ടാണ് യോഗം ചേർന്നത്. കൊവിഡ് പകർച്ചവ്യാധി സമയത്ത് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഭക്ഷ്യ-പൊതുവിതരണ വകുപ്പിന്‍റെ എല്ലാ പ്രധാന പദ്ധതികളും നടപ്പാക്കുന്നത് മന്ത്രി അവലോകനം ചെയ്തു. പാവപ്പെട്ടവർക്കും അതിഥി തൊഴിലാളികൾക്കും ഭക്ഷ്യധാന്യങ്ങളും പയർവർഗ്ഗങ്ങളും വിതരണം ചെയുന്നതിൽ ബന്ധപ്പെട്ട എല്ലാവരെയും പാസ്വാൻ അഭിനന്ദിച്ചു.
രാം വിലാസ് പാസ്വാൻ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മന്ത്രിമാരുമായി ചർച്ച നടത്തി - കൊവിഡ് 19
കൊവിഡ് പകർച്ചവ്യാധി സമയത്ത് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഭക്ഷ്യ-പൊതുവിതരണ വകുപ്പിന്‍റെ എല്ലാ പ്രധാന പദ്ധതികളും നടപ്പാക്കുന്നത് മന്ത്രി അവലോകനം ചെയ്തു.
രാജ്യത്ത് ഭക്ഷ്യധാന്യങ്ങൾ ശേഖരിക്കുന്നതിൽ മന്ത്രി സംതൃപ്തി രേഖപ്പെടുത്തി. 'വൺ നേഷൻ വൺ റേഷൻ കാർഡ്' പദ്ധതി രാജ്യമെമ്പാടുമുള്ള ലക്ഷക്കണക്കിന് ആളുകളെ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ആവശ്യമുള്ളവർക്ക് ഭക്ഷ്യധാന്യങ്ങൾ കൃത്യമായി വിതരണം ചെയണമെന്ന് സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മന്ത്രിമാരോടും ഉദ്യോഗസ്ഥരോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും പാസ്വാൻ പറഞ്ഞു. 'ഉംപൂൻ' ചുഴലിക്കാറ്റ് ബാധിച്ച ഒഡീഷ, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിലെ ദുരിതബാധിതരെ പരിചരിക്കണമെന്ന് മന്ത്രി ഓർമ്മിപ്പിച്ചു.