അമരാവതി: യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാരോപിച്ച് പുരോഹിതനെതിരെ കേസ്. ആന്ധ്രാപ്രദേശിലെ മച്ചിലിപട്ടണത്ത് 24 വയസുകാരിയാണ് പുരോഹിതനെതിരെ കഴിഞ്ഞ ദിവസം പരാതി നൽകിയത്. ജോയൽ റേച്ചൽ എന്ന പുരോഹിതൻ ശാരീരികമായി പീഡിപ്പിച്ചെന്നും തന്‍റെ ചിത്രങ്ങൾ മോർഫ് ചെയ്‌ത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി ആരോപിച്ചു. കഴിഞ്ഞ കുറച്ച് ആഴ്‌ചകളായി വീട്ടിൽ പ്രാർഥന നടത്താനെന്ന പേരിൽ ഇയാൾ എത്തുമായിരുന്നുവെന്നും മൊബൈലിൽ ചിത്രങ്ങൾ പകർത്തിയെന്നും പരാതിയിൽ പറയുന്നു.
ആന്ധ്രാപ്രദേശിൽ പുരോഹിതൻ യുവതിയെ പീഡിപ്പിച്ചു - മച്ചിലിപട്ടണം പീഡനം
പുരോഹിതൻ ശാരീരികമായി പീഡിപ്പിച്ചെന്നും തന്‍റെ ചിത്രങ്ങൾ മോർഫ് ചെയ്‌ത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി പൊലീസില്‍ പരാതി നൽകി
ആന്ധ്രാപ്രദേശിൽ പുരോഹിതൻ യുവതിയെ പീഡിപ്പിച്ചു
കഴിഞ്ഞ ഞായറാഴ്‌ച ആരുമില്ലാത്ത സമയത്ത് വീട്ടിലെത്തി ഇയാൾ തന്നെ പീഡിപ്പിച്ചെന്ന് യുവതി പൊലീസിനെ അറിയിച്ചു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഇന്ത്യൻ പീനൽ കോഡ് (ഐപിസി) വകുപ്പ് 376 പ്രകാരം ജോയൽ റേച്ചലിനെതിരെ കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. പീഡനത്തിന് ഇരയായ യുവതിയെ മച്ചിലിപട്ടണത്തിലെ ജില്ലാ ആശുപത്രിയിൽ മെഡിക്കൽ പരിശോധനക്ക് വിധേയമാക്കി. അതേസമയം, ആരോപണവിധേയനായ പുരോഹിതൻ ഒളിവിലാണ്.