കൊല്‍ക്കത്ത: വിദേശികള്‍ക്ക് സാധുവായ പാസ്‌പോര്‍ട്ട് കൈവശമില്ലെങ്കിലും ഇന്ത്യന്‍ പൗരത്വത്തിന് അപേക്ഷിക്കാമെന്ന് കൊല്‍ക്കത്ത ഹൈക്കോടതി വിധിച്ചു. പാസ്‌പോര്‍ട്ട് കൈവശം വയ്ക്കാത്തതിന് സാധുവായ കാരണങ്ങളുണ്ടെങ്കില്‍ അതിന്‍റെ പേരില്‍ പൗരത്വത്തിന് അപേക്ഷിക്കാമെന്നാണ് ജസ്റ്റിസ് സബ്യസാചി ഭട്ടാചാര്യ വിധിച്ചത്. പൗരത്വ അപേക്ഷയിൽ പാസ്പോർട്ടിന്‍റെ പകർപ്പ് നിർബന്ധമായതിനാൽ അപേക്ഷ സ്വീകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ബംഗാളിൽ നിന്നുള്ള ബിസ്‌മില്ല ഖാൻ സമര്‍പ്പിച്ച ഹര്‍ജയിലാണ് കോടതി വിധി.
ഇന്ത്യൻ പൗരത്വത്തിന് അപേക്ഷിക്കാൻ പാസ്‌പോർട്ട് നിർബന്ധമല്ല: കൊല്‍ക്കത്ത ഹൈക്കോടതി
സാങ്കേതികത്വത്തിന്‍റെ പേരിൽ പൗരത്വം നിഷേധിക്കുന്നത് പൗരത്വ നിയമത്തിന്‍റെയും ഭരണഘടനയുടെ 14-ാം അനുഛേദത്തിന്‍റെയും അന്തസത്തക്ക് വിരുദ്ധമാകുമെന്ന് കോടതി ചൂണ്ടിക്കാട്ടി.
പൗരത്വ അപേക്ഷയുടെ ഫോം IIIന്‍റെ ഒമ്പതാം വകുപ്പ് പ്രകാരം അപേക്ഷകന്‍റെ പാസ്‌പോര്‍ട്ട് വിവരങ്ങള്‍ പൂരിപ്പിക്കേണ്ടതുണ്ടെന്നും അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ട രേഖകളില്‍ സാധുവായ വിദേശ പാസ്‌പോര്‍ട്ട് ഉള്‍പ്പെടുന്നുവെന്നും കോടതി വിലയിരുത്തി. എന്നാല്‍ അത്തരം വ്യവസ്ഥ പാസ്‌പോര്‍ട്ടിന്‍റെ ലഭ്യത നിര്‍ബന്ധമാക്കുന്നില്ലെന്ന് കോടതി നീരീക്ഷിച്ചു. അപേക്ഷകര്‍ക്ക് അത്തരം ഇളവുകള്‍ നല്‍കിയില്ലെങ്കില്‍, ദീര്‍ഘകാലമായി ഇന്ത്യയില്‍ താമസിക്കുകയും ഇന്ത്യയില്‍ താമസിക്കുന്ന ഒരാളെ വിവാഹം കഴിക്കുകയും ചെയ്‌ത വ്യക്തികള്‍ക്ക് ഇന്ത്യന്‍ പൗരത്വത്തിന് അപേക്ഷിക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.
അഞ്ചാം വയസിൽ പിതാവിനൊപ്പം ഇന്ത്യയിൽ കുടിയേറിയ പഖ്‌തൂൺ വംശജനാണ് ഹര്‍ജിക്കാരനായ ബിസ്‌മില്ല ഖാനെന്നും ആ പ്രദേശം പിന്നീട് ഭാഗികമായി അഫ്‌ഗാനിസ്ഥാനിലും പാകിസ്ഥാനിലും ലയിച്ചെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി. പ്രവാസികൾക്ക് സാധുവായ പാസ്‌പോർട്ട് കൈവശം വയ്ക്കാൻ കഴിയണമെന്നില്ലെന്ന വാദം കോടതി അംഗീകരിക്കുയായിരുന്നു. സാങ്കേതികത്വത്തിന്‍റെ പേരിൽ പൗരത്വം നിഷേധിക്കുന്നത് പൗരത്വ നിയമത്തിന്‍റെയും ഭരണഘടനയുടെ 14-ാം അനുഛേദത്തിന്‍റെയും അന്തസത്തക്ക് വിരുദ്ധമാകുമെന്നും കോടതി ചൂണ്ടിക്കാട്ടി.