മുംബൈ:യുകെയില്‍ നിന്ന് മുംബൈയിലെത്തിയ യാത്രക്കാരെ മുന്‍കരുതല്‍ നടപടിയായി ക്വാറന്‍റൈയിനില്‍ പ്രവേശിപ്പിച്ചു. യുകെയില്‍ കൊറോണ വൈറസിന് ജനിതക മാറ്റം സംഭവിച്ച സാഹചര്യത്തിലാണ് നടപടി. രോഗലക്ഷണമില്ലാത്തവരെ ഹോട്ടലുകളിലേക്കും, ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചവരെ ജിടി ആശുപത്രിയിലേക്കും മാറ്റിയതായി ബൃഹന്‍ മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ കമ്മീഷണര്‍ ഇഖ്‌ബാല്‍ സിങ് ചഹല്‍ അറിയിച്ചു.
യുകെയില്‍ നിന്നെത്തിയ യാത്രക്കാരെ ക്വാറന്‍റൈയിനില്‍ പ്രവേശിപ്പിച്ചു - കൊറോണ വൈറസ്
യാത്രക്കാരില്‍ രോഗലക്ഷണമില്ലാത്തവരെ ഹോട്ടലുകളിലേക്കും, ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചവരെ ജിടി ആശുപത്രിയിലേക്കും മാറ്റിയിരിക്കുകയാണ്.
![യുകെയില്‍ നിന്നെത്തിയ യാത്രക്കാരെ ക്വാറന്‍റൈയിനില്‍ പ്രവേശിപ്പിച്ചു UK Passengers quarantined UK India coronavirus UK new strain coronavirus യുകെയില്‍ നിന്നെത്തിയ യാത്രക്കാരെ ക്വാറന്‍റൈയിനില്‍ പ്രവേശിപ്പിച്ചു കൊവിഡ് 19 കൊറോണ വൈറസ് മുംബൈ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9964311-616-9964311-1608618603625.jpg)
യുകെയില്‍ നിന്നെത്തിയ യാത്രക്കാരെ ക്വാറന്‍റൈയിനില്‍ പ്രവേശിപ്പിച്ചു
ഡിസംബര്‍ 31 വരെ യുകെയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് രാജ്യം വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട് . ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് യുകെയില്‍ വ്യാപിക്കുന്നതായി പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പൊതുജനങ്ങളെ അറിയിച്ചിരുന്നു.