തീവ്രവാദി എന്ന് പ്രഖ്യാപനം; എയർ ഇന്ത്യ വിമാനത്തിൽ പരിഭ്രാന്തി സൃഷ്‌ടിച്ച് യാത്രക്കാരൻ - തീവ്രവാദി എന്ന് പ്രഖ്യാപനം
എയർ ഇന്ത്യ വിമാനം AI-883 വിമാനത്തിൽ കയറിയ ഡൽഹി ജാമിയ നഗർ സ്വദേശി സിയ ഉൾ ഹഖ് ആണ് സ്വയം തീവ്രവാദി എന്ന് അവകാശപ്പെട്ട് പരിഭ്രാന്തി സൃഷ്‌ടിച്ചത്.
![തീവ്രവാദി എന്ന് പ്രഖ്യാപനം; എയർ ഇന്ത്യ വിമാനത്തിൽ പരിഭ്രാന്തി സൃഷ്‌ടിച്ച് യാത്രക്കാരൻ എയർ ഇന്ത്യ വിമാനം പരിഭ്രാന്തി യാത്രക്കാരൻ Passenger terrorist onboard Air India flight തീവ്രവാദി എന്ന് പ്രഖ്യാപനം എയർ ഇന്ത്യ വിമാനം AI-883](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9280811-92-9280811-1603434580076.jpg)
പനാജി: എയർ ഇന്ത്യയുടെ ഡൽഹി-ഗോവ വിമാനത്തിൽ പരിഭ്രാന്തി സൃഷ്‌ടിച്ച് യാത്രക്കാരൻ. എയർ ഇന്ത്യ വിമാനം AI-883 വിമാനത്തിൽ കയറിയ ഡൽഹി ജാമിയ നഗർ സ്വദേശി സിയ ഉൾ ഹഖ് ആണ് സ്വയം തീവ്രവാദി എന്ന് അവകാശപ്പെട്ട് പരിഭ്രാന്തി സൃഷ്‌ടിച്ചത്. സംഭവത്തിൽ യാത്രക്കാർ പരിഭ്രാന്തരായതോടെ ക്യാബിൻ ക്രൂ പൈലറ്റുമാരെ അറിയിക്കുകയും തുടർന്ന് വ്യോമയാന സുരക്ഷയെ വിവരം അറിയിക്കുകയും ചെയ്‌തു. അടിയന്തരമായി ലാൻഡ് ചെയ്‌ത വിമാനത്തിൽ ക്വിക്ക് ആക്ഷൻ ടീം, ബോംബ് ഡയറക്ഷൻ ഡിസ്പോസൽ സ്ക്വാഡ് എന്നിവരെത്തി വിമാനം പരിശോധിച്ചു. തുടർന്ന് സിയ ഉൾ ഹഖിനെ എയർപോർട്ട് പൊലീസിന് കൈമാറി. ഇയാൾക്ക് മാനസിക പ്രശ്‌നം ഉള്ളതായി അധികൃതർ അറിയിച്ചു.