ന്യൂഡല്‍ഹി: ന്യൂഡല്‍ഹി-ദിബ്രുഗഡ് രാജധാനി എക്‌സ്‌പ്രസില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന യാത്രക്കാരെന്‍റെ ട്വീറ്റ് വ്യാജമായിരുന്നെന്ന് റെയിവേ അറിയിച്ചു. സഞ്ജീവ് സിംഗ് ഗുര്‍ജര്‍ എന്ന ആളുടെ ട്വിറ്റര്‍ അകൗണ്ടില്‍ നിന്നാണ് സന്ദേശം വന്നത്.
രാജധാനി എക്‌സ്‌പ്രസില്‍ ബോംബ് വെച്ചന്ന വ്യാജ ട്വീറ്റ്; നടപടിയെടുക്കുമെന്ന് റെയില്‍വെ - ന്യൂഡല്‍ഹിയില്‍ നിന്നും കാണ്‍പൂരിലേക്ക് പോകുന്ന രാജധാനി ട്രെയിന്‍
സഞ്ജീവ് സിംഗ് ഗുര്‍ജര്‍ എന്ന ആളുടെ ട്വിറ്റര്‍ അകൗണ്ടില്‍ നിന്നാണ് സന്ദേശം വന്നത്.
ന്യൂഡല്‍ഹിയില്‍ നിന്നും കാണ്‍പൂരിലേക്ക് പോകുന്ന രാജധാനി ട്രെയിനില്‍ അഞ്ച് ബോംബുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും എത്രയും വേഗം നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടാണ് സഞ്ജീവ് ട്വീറ്റ് ചെയ്‌തത്. എന്നാല്‍ അടുത്ത മൂന്ന് മണിക്കൂറുകള്‍ക്ക് ശേഷം സഞ്ജീവ് ക്ഷമാപണത്തോടെ അടുത്ത ട്വീറ്റ് ചെയ്‌തു. തന്‍റെ സഹോദരന്‍റെ ട്രെയില്‍ നാല് മണിക്കൂര്‍ വൈകിയതിനെ തുടര്‍ന്നുണ്ടായ മാനസീക സമര്‍ദ്ദം മൂലമാണ് അങ്ങനൊരു ട്വീറ്റ് ചെയ്‌തതെന്നും ഇന്ത്യന്‍ റെയില്‍വെയോട് ക്ഷമാപണം അറിയിക്കുന്നെന്നും അയാള്‍ പറഞ്ഞു. ട്വീറ്റിനെ തുടര്‍ന്ന് മണിക്കൂറുകളോളം ട്രെയിന്‍ നിര്‍ത്തിയിട്ട് പരിശോധന നടത്തിയിരുന്നു. സംഭവത്തില്‍ നടപടി ഉടനെടുക്കുമെന്ന് റെയിവെ വക്താവ് അറിയിച്ചു.