കേരളം

kerala

ETV Bharat / bharat

വാഹനങ്ങളിലെ പാര്‍ട്ടി പതാക നിയമവിരുദ്ധമെന്ന് തമിഴ്നാട് ഗതാഗതവകുപ്പ് - മദ്രാസ് ഹൈക്കോടതി

വാഹനങ്ങളില്‍ പാര്‍ട്ടി പതാക സ്ഥാപിക്കുന്നതും നേതാക്കളുടെ ചിത്രം വെക്കുന്നതും തമിഴ്നാട്ടില്‍ സാധാരണമാണ്.

വാഹനങ്ങളിലെ പാര്‍ട്ടി പതാക നിയമവിരുദ്ധമെന്ന് തമിഴ്നാട് ഗതാഗതവകുപ്പ്

By

Published : Apr 24, 2019, 11:55 AM IST

ചെന്നൈ: രാഷ്ട്രീയപ്പാര്‍ട്ടികള്‍ വാഹനങ്ങളില്‍ പാര്‍ട്ടിയുടെ പതാക സ്ഥാപിക്കുന്നത് നിയമവിരുദ്ധമാണെന്ന് തമിഴ്‌നാട് സംസ്ഥാന ഗതാഗതവകുപ്പ് മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു. ഹൈക്കോടതിയുടെ മധുര ബെഞ്ചിന് മുമ്പില്‍ വന്ന പൊതുതാത്പര്യഹര്‍ജി പരിഗണിക്കവെയാണ് ഗതാഗത വകുപ്പില്‍ നിന്ന് കോടതി വിശദീകരണം തേടിയത്. ആഭ്യന്തരവകുപ്പ് സെക്രട്ടറി, ചീഫ് സെക്രട്ടറി എന്നിവരോടും വിഷയത്തില്‍ കോടതി വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ഇതിന് മറുപടിയായാണ് മോട്ടോര്‍ വാഹന നിയമത്തില്‍ പതാക സ്ഥാപിക്കുന്നത് നിയമവിധേയമല്ലെന്ന് ഗതാഗത വകുപ്പ് കോടതിയില്‍ സത്യവാങ്മൂലം സമർപ്പിച്ചത്. നേതാക്കളുടെ ചിത്രം പ്രദര്‍ശിപ്പിക്കുന്നതും പാര്‍ട്ടിയിലെ സ്ഥാനം വാഹനത്തില്‍ എഴുതുന്നതും നിയമവിരുദ്ധമാണെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. ജസ്റ്റിസുമാരായ കൃപാകരന്‍, എസ്.എസ്. സുന്ദര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കേസ് അടുത്തദിവസം വീണ്ടും പരിഗണിക്കും.

ABOUT THE AUTHOR

...view details