ചെന്നൈ: ബുറെവി ചുഴലിക്കാറ്റിനെത്തുടർന്ന് രാമേശ്വരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ വൈദ്യുതി തടസപ്പെട്ടു . കഴിഞ്ഞ മൂന്ന് ദിവസമായി വൈദ്യുതി ഇല്ലെന്നും കുടിവെള്ളം ലഭ്യമല്ലെന്നും പ്രദേശവാസികൾ പറയുന്നു.അതേസമയം, പുതുച്ചേരിയിൽ മുഖ്യമന്ത്രി വി നാരായണസാമി കാമരാജ് നഗറിലെ ചുഴലിക്കാറ്റ് ബാധിത പ്രദേശങ്ങൾ സന്ദർശിച്ചു. തീരത്ത് 55 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റ് വീശുന്നതിനാൽ ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് പാമ്പൻ തുറമുഖത്ത് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
ബുറെവി ചുഴലിക്കാറ്റ്:രാമേശ്വരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ വൈദ്യുതി തടസപ്പെട്ടു - ബുറെവി
തീരത്ത് 55 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റ് വീശുന്നതിനാൽ ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് പാമ്പൻ തുറമുഖത്ത് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
![ബുറെവി ചുഴലിക്കാറ്റ്:രാമേശ്വരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ വൈദ്യുതി തടസപ്പെട്ടു Parts of Rameswaram face power outages due to cyclone Burevi. ബുറെവി വൈദ്യുത തടസം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9762775-156-9762775-1607079489107.jpg)
ബുറെവി ചുഴലിക്കാറ്റ്:രാമേശ്വരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ വൈദ്യുത തടസം
അടുത്ത 24 മണിക്കൂറിനുള്ളിൽ കാറ്റിന്‍റെ ശക്തി കുറയാൻ സാധ്യതയുണ്ടെന്നും തെക്ക് പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങാനും അടുത്ത ആറ് മണിക്കൂറിനുള്ളിൽ രാമനാഥപുരം, തൂത്തുക്കുടി ജില്ല എന്നിവ കടക്കാനും സാധ്യതയുണ്ടെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു. തെക്കൻ തീരദേശങ്ങളായ ആന്ധ്രാപ്രദേശ്, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മഴ പെയ്യുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.