കൊല്‍ക്കത്ത:ദേശീയ ജനസംഖ്യാ രജിസ്റ്ററുമായി ബന്ധപ്പെട്ട യോഗത്തില്‍ കോണ്‍ഗ്രസ് പങ്കെടുത്തതിന് അര്‍ഥം തങ്ങള്‍ നിയമത്തെ പിന്തുണക്കുന്നു എന്നതല്ലെന്ന് മുൻ കേന്ദ്രമന്ത്രിയും മുതിർന്ന നേതാവുമായ പി. ചിദംബരം. യോഗത്തില്‍ പങ്കെടുത്തത് അഭിപ്രായം വ്യക്തമാക്കാന്‍ വേണ്ടിയാണെന്നും കോണ്‍ഗ്രസിന്‍റെ അഭിപ്രായം യോഗത്തെ അറിയിച്ചതായും ചിദംബരം വ്യക്തമാക്കി.
എൻപിആർ യോഗം; പങ്കെടുത്തത് അഭിപ്രായം പറയാനെന്ന് പി.ചിദംബരം
ദേശീയ ജനസംഖ്യാ രജിസ്റ്ററുമായി ബന്ധപ്പെട്ട യോഗത്തില്‍ പങ്കെടുത്തത് അഭിപ്രായം വ്യക്തമാക്കാന്‍ വേണ്ടിയാണെന്നും കോണ്‍ഗ്രസിന്‍റെ അഭിപ്രായം യോഗത്തെ അറിയിച്ചതായും ചിദംബരം വ്യക്തമാക്കി
യോഗത്തില്‍ പങ്കാളിയാകുന്നതിന് അര്‍ഥം യോജിക്കുന്നു എന്നതല്ല. ഓരോ സംസ്ഥാനത്തിനെയും പ്രതിനിധീകരിച്ചാണ് ഉദ്യോഗസ്ഥര്‍ യോഗത്തിന് എത്തിയത്. വിഷയത്തില്‍ കേന്ദ്രത്തിന്‍റെ നിലപാട് സംസ്ഥാനങ്ങളേയും, സംസ്ഥാനങ്ങളുടെ നിലപാട് കേന്ദ്രത്തെയും അറിയിച്ചു. ദേശീയ ജനസംഖ്യാ രജിസ്റ്ററിനെ എന്തുകൊണ്ട് എതിര്‍ക്കുന്നു എന്ന് കേന്ദ്രത്തെ ബോധ്യപ്പെടുത്തിയെന്ന് ചിദംബരം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
പശ്ചിമ ബംഗാൾ ഒഴികെ എല്ലാ സംസ്ഥാന സർക്കാരുകളും വെള്ളിയാഴ്ച ഡല്‍ഹിയില്‍ ചേര്‍ന്ന എൻപിആർ യോഗത്തില്‍ പങ്കെടുത്തിരുന്നു. ദേശീയ ജനസംഖ്യാ രജിസ്റ്ററിന്‍റെ പോരായ്മകള്‍ നിരവധി ചീഫ് സെക്രട്ടറിമാർ യോഗത്തിൽ ചൂണ്ടിക്കാട്ടി.