ന്യൂഡല്‍ഹി: പാർലമെന്‍റിന്‍റെ ശൈത്യകാല സമ്മേളനം നവംബർ 18ന് ആരംഭിച്ച് ഡിസംബർ 13ന് അവസാനിക്കുമെന്ന് സൂചന. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങിന്‍റെ നേതൃത്വത്തിൽ ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന പാർലമെന്‍ററി കാര്യങ്ങളുടെ കാബിനറ്റ് കമ്മിറ്റി യോഗത്തിലാണ് ശൈത്യകാല സമ്മേളനത്തിന്‍റെ തിയ്യതി ചര്‍ച്ച ചെയ്തത്. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല.
ശൈത്യകാല സമ്മേളനം നവംബറില്‍ - Parliament's Winter Session
കാബിനറ്റിന്‍റെ അടുത്ത യോഗത്തിന് ശേഷം ദിവസങ്ങളും സിറ്റിങ്ങുകളും ഔദ്യോഗികമായി പ്രഖ്യാപിക്കും
ശൈത്യകാല സമ്മേളനം നവംബറില്‍
കാബിനറ്റിന്‍റെ അടുത്ത യോഗത്തിന് ശേഷം ദിവസങ്ങളും സിറ്റിങ്ങുകളും ഔദ്യോഗികമായി പ്രഖ്യാപിക്കും. ഈ യോഗത്തില്‍ പാർലമെന്‍റിന്‍റെ വരാനിരിക്കുന്ന സമ്മേളനത്തിനുള്ള നിയമനിർമാണ അജണ്ടയും ചർച്ച ചെയ്യും. കഴിഞ്ഞ വർഷം ഡിസംബർ 11ന് ആരംഭിച്ച ശൈത്യകാല സമ്മേളനം ജനുവരി 8 വരെ നീണ്ടുനിന്നിരുന്നു.