സമൂഹ മാധ്യമ പ്രതിനിധികളെ പാർലമെന്‍ററി സ്റ്റാൻഡിംഗ് കമ്മിറ്റി സന്ദർശിച്ചു - സാമൂഹിക മാധ്യമങ്ങളിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ
സമൂഹ മാധ്യമങ്ങളിൽ സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾ കണക്കിലെടുത്താണ് സന്ദർശനം
ന്യൂഡൽഹി: വനിതാ ശാക്തീകരണത്തിനായുള്ള പാർലമെന്‍ററി സ്റ്റാൻഡിംഗ് കമ്മിറ്റി സമൂഹ മാധ്യമങ്ങളുടെ പ്രതിനിധികളെ സന്ദർശിച്ചു. സമൂഹ മാധ്യമങ്ങളിൽ സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾ കണക്കിലെടുത്താണ് സന്ദർശനം . ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്‌സ്ആപ്പ് എന്നിവയുടെ പ്രതിനിധികളുമായി കമ്മിറ്റി നടത്തിയ ചർച്ചയിൽ പ്രധാനമായും സ്‌ത്രീകൾക്ക് നേരെയുള്ള സൈബർ ആക്രമണമാണ് വിഷയമായത്. ബുധനാഴ്ച ട്വിറ്റർ ഇന്ത്യ പ്രതിനിധികളെ പാർലമെന്‍ററി കമ്മിറ്റി സന്ദർശിക്കുകയും സൈബർ ആക്രമണം, സൈബർ ഭീഷണി എന്നിവയെക്കുറിച്ച് വിശദമായ ചർച്ച നടത്തുകയും ചെയ്തിരുന്നു.