ന്യൂഡൽഹി: കൊവിഡ് 19 വ്യാപനത്തെത്തുടർന്ന് ലോക്‌സഭാ സ്പീക്കർ ഓം ബിർളയുടെ നിർദേശത്തെത്തുടർന്ന് പാർലമെന്‍റ് ശുചീകരിച്ചു. ബോധവൽക്കരണവും സംയമനവും കൊണ്ട് മാത്രമേ കൊവിഡ് 19 വ്യാപനത്തെ തടയാൻ സാധിക്കുവെന്നും ഇതിൽ എല്ലാ പൗരന്മാരുടെയും കൂട്ടായ പരിശ്രമമാണ് വേണ്ടതെന്നും സ്‌പീക്കർ പറഞ്ഞു.
കൊവിഡ് 19 വ്യാപനം തടയാൻ പാർലമെന്‍റില്‍ ശുചീകരണം - കൊവിഡ് 19
ബോധവൽക്കരണവും സംയമനവും കൊണ്ട് മാത്രമേ കൊറോണ വൈറസിനെ തടയാൻ സാധിക്കുവെന്നും ഇതിൽ എല്ലാ പൗരന്മാരുടെയും കൂട്ടായ പരിശ്രമമാണ് വേണ്ടതെന്നും സ്‌പീക്കർ പറഞ്ഞു.

കൊവിഡ് 19 വ്യാപനം തടയാൻ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി പാർലമെന്‍റ്
കൊവിഡ് 19 വ്യാപനം തടയാൻ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി പാർലമെന്‍റ്
പാർലമെന്‍റ് മന്ദിരത്തിനും പരിസരത്തും ശുചിത്വം ഉറപ്പാക്കാൻ പാർലമെന്‍റിനുള്ളിൽ പ്രവർത്തിക്കുന്ന എൻഡിഎംസിയുടെയും അനുബന്ധ ഏജൻസികളിലെയും ഉദ്യോഗസ്ഥരോട് ബിർള നിർദേശിച്ചു. കഴിഞ്ഞ ദിവസം ബോളിവുഡ് ഗായിക കനിക കപൂർ നടത്തിയ പാർട്ടിയിൽ ബിജെപി എംപി ദുശ്യന്ത് സിംഗ് പങ്കെടുത്തിരുന്നു. ഇതിനെത്തുടർന്ന് ദുശ്യന്ത് സിംഗുമായി സമ്പർക്കം പുലർത്തിയ എംപിമാര്‍ ക്വാറന്‍റയ്‌നിൽ പ്രവേശിച്ചിരിക്കുകയാണ്.