ലക്‌നൗ: ബാലവിവാഹം നടത്തിയതിന്‍റെ പേരില്‍ ഉത്തര്‍പ്രദേശിലെ ബറേലിയില്‍ മാതാപിതാക്കളെ അറസ്റ്റ് ചെയ്‌തു. ബുധനാഴ്‌ച ഇനായത്‌പൂരില്‍ വെച്ചായിരുന്നു 12 വയസുകാരന്‍റെയും പത്ത് വയസുകാരിയുടെയും വിവാഹം ഇരുവരുടെയും മാതാപിതാക്കൾ ചേര്‍ന്ന് നടത്തിയത്.
ബാലവിവാഹം; ഉത്തര്‍പ്രദേശില്‍ മാതാപിതാക്കൾ അറസ്റ്റില്‍ - Child Welfare Committee
ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് സംഭവം
ബാലവിവാഹം; ഉത്തര്‍പ്രദേശില്‍ മാതാപിതാക്കൾ അറസ്റ്റില്‍
ആണ്‍കുട്ടിയുടെ മുത്തശി കിടപ്പിലായതിനാല്‍ അവരുടെ ആഗ്രഹപൂര്‍ത്തീകരണത്തിനായി ഏതാനും ചടങ്ങുകൾ മാത്രമാണ് നടത്തിയതെന്നും മറ്റ് ചടങ്ങുകൾ ഇരുവരും പ്രായപൂര്‍ത്തിയായതിന് ശേഷം മാത്രം നടത്താനായിരുന്നു തീരുമാനമെന്നുമാണ് മാതാപിതാക്കളുടെ വിശദീകരണം. ഇതുമായി ബന്ധപ്പെട്ട് ഇരു കുടുംബങ്ങളെയും മുഴുവന്‍ രേഖകളുമായി തിങ്കളാഴ്‌ച ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് മുമ്പില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.