തമിഴ്‌നാട്ടില്‍ മസ്തിഷ്ക മരണം സംഭവിച്ച മകന്‍റെ അവയവങ്ങൾ ദാനം ചെയ്ത് മാതാപിതാക്കള്‍ - Parents donate brain-dead son's organs
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ സുരേന്ദ്രനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മസ്‌തിഷ്‌ക മരണം സംഭവിക്കുകയായിരുന്നു
ചെന്നൈ: റോഡപകടത്തില്‍ മസ്‌തിഷ്‌ക മരണം സംഭവിച്ച മകന്‍റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ തയ്യാറായി മാതാപിതാക്കള്‍. സമയപുരത്ത് നിന്ന് മടങ്ങുകയായിരുന്ന മാതാപിതാക്കളെ സ്വീകരിക്കാന്‍ പോകുന്ന വഴിയിലാണ് സുരേന്ദ്രന്‍ അപകടത്തില്‍പ്പെടുന്നത്. തലയ്ക്ക് ഗുരുതര പരിക്കുകളുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മസ്‌തിഷ്‌ക മരണം സംഭവിച്ചു. കുടുംബം ദു:ഖത്തിലാണെങ്കിലും അവയവദാനത്തിലൂടെ മകൻ ജീവിക്കണമെന്നാണ് താൻ ആഗ്രഹിക്കുന്നതെന്ന് സുരേന്ദ്രന്‍റെ പിതാവ് പറഞ്ഞു. അവയവങ്ങൾ സേലത്ത് നിന്ന് ചെന്നൈ ഗ്ലോബൽ ആശുപത്രിയിലേക്ക് ഫ്ലൈറ്റ് വഴിയാണ് എത്തിച്ചത്.