ഭുവനേശ്വർ: ക്വാറന്‍റൈൻ കേന്ദ്രത്തിൽ നിന്നും വന്യജീവി സംരക്ഷണ വിഭാഗം ഈനാംപേച്ചിയെ രക്ഷപ്പെടുത്തി. കട്ടക്ക് ജില്ലയിലെ ക്വാറന്‍റൈൻ കേന്ദ്രത്തിൽ നിന്നാണ് ഈനാംപേച്ചിയെ രക്ഷപ്പെടുത്തിയത്. ഈനാംപേച്ചിയെ കൊവിഡ് പരിശോധനക്ക് വിധേയമാക്കും. ഇതാദ്യമായാണ് സംസ്ഥാനത്ത് ഈനാംപേച്ചിയുടെ സാമ്പിളുകൾ പരിശോധനക്ക് അയക്കുന്നത്.
ഒഡീഷയിൽ ക്വാറന്‍റൈൻ കേന്ദ്രത്തിൽ നിന്നും ഈനാംപേച്ചിയെ രക്ഷപ്പെടുത്തി - Odisha
കട്ടക്ക് ജില്ലയിലെ ക്വാറന്‍റൈൻ കേന്ദ്രത്തിൽ നിന്നാണ് വന്യജീവി സംരക്ഷണ വിഭാഗം ഈനാംപേച്ചിയെ രക്ഷപ്പെടുത്തിയത്.
ഒഡീഷയിൽ ക്വാറന്‍റൈൻ കേന്ദ്രത്തിൽ നിന്നും ഈനാംപേച്ചിയെ രക്ഷപ്പെടുത്തി
തിങ്കളാഴ്‌ച രാത്രിയാണ് ബാരാംബ മേഖലയിലെ ഒരു ക്വാറന്‍റൈൻ കേന്ദ്രത്തിൽ നിന്ന് ഈനാംപേച്ചിയെ രക്ഷപ്പെടുത്തിയതെന്നും കൊവിഡ് പരിശോധനക്കുള്ള നടപടികൾ തുടരുന്നുവെന്നും അത്തഘർ ഡിവിഷണൽ ഫോറസ്റ്റ് ഉദ്യോഗസ്ഥ സസ്‌മിത ലെങ്ക അറിയിച്ചു.