ഉറുമ്പ് തീനിയെ കൈവശം വെച്ചു; ഒരാള്‍ക്കെതിരെ കേസെടുത്തു - വംശനാശഭീഷണി
വംശനാശഭീഷണി നേരിടുന്ന ജീവി വർഗമാണ് ഉറുമ്പുതീനികൾ
കൊല്‍ക്കത്ത:വംശനാശഭീഷണി നേരിടുന്ന ജീവി വർഗമായ ഉറുമ്പ് തീനിയെ കൈവശം വെച്ചതിന് ഒരാള്‍ക്കെതിരെ കേസെടുത്തു. 45കാരനായ സരിഫുൾ ഇസ്ലാമിനെതിരെ ബംഗാളിലെ വന്യജീവി വകുപ്പാണ് കേസെടുത്തത്. ഇയാളെ വനം വകുപ്പ് കസ്‌റ്റഡിയിലെടുത്തു. സംഭവത്തില്‍ ഒരാളെ വനംവകുപ്പ് അധികൃതർ അറസ്‌റ്റ് ചെയ്തു. വടക്കൻ പർഗാനാസ് ജില്ലയില്‍ നിന്നുമാണ് ഇയാളെ പിടികൂടിയത്. വന്യജീവി ക്രൈം കൺട്രോൾ ബ്യൂറോ, വൈൽഡ്‌ലൈഫ് ക്രൈം കൺട്രോൾ യൂണിറ്റ്, പശ്ചിമ ബംഗാൾ ഫോറസ്റ്റ് ഡയറക്ടറേറ്റിലെ നോർത്ത് 24 പർഗാനാസ് ഫോറസ്റ്റ് ഡിവിഷൻ ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഉറുമ്പ് തീനിയെ കണ്ടെത്തിയത്.