ഈനാംപേച്ചിയുടെ തോലുമായി മൂന്ന് പേർ പിടിയില്‍ - ഈനാംപേച്ചി
40 ലക്ഷം വിലവരുന്ന തോല്‍ മുംബൈയില്‍ നിന്നാണ് പിടിച്ചെടുത്തത്. വിക്രം ജാതവ്, ബാലകൃഷ്‌ണ ജോക്‌ലെ, അനില്‍ ഗാഡ്ഗേ എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തു.
മുംബൈ : നാല്‍പത് ലക്ഷം രൂപ വിലവരുന്ന ഈനാംപേച്ചിയുടെ തോലുമായി മുംബൈയില്‍ മൂന്ന് പേർ പിടിയില്‍. തെയിനിലെ മുംബ്ര ഏരിയയില്‍ നിന്നാണ് വിക്രം ജാതവ്, ബാലകൃഷ്‌ണ ജോക്‌ലെ, അനില്‍ ഗാഡ്ഗേ എന്നിവരെ പിടികൂടിയത്.തോല്‍, രത്‌നാഗിരിയിലെ ഗുഹാഗറില്‍ നിന്നും വാങ്ങിയതാണെന്ന് പ്രതികൾ പറഞ്ഞതായി മുംബ്ര പൊലീസ് ഇന്‍സ്‌പെക്‌റ്റര്‍ മധുകര്‍ കാഡ് പറഞ്ഞു. ഇതു സംബന്ധിച്ച് അന്വേഷണം നടക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈനാംപേച്ചിയുടെ തോല്‍ വിവിധ അസുഖങ്ങൾക്ക് മരുന്നായി ഉപയോഗിക്കാൻ കഴിയുമെന്ന വ്യാജ പ്രചാരണത്തെ തുടർന്നാണ് ഇവയെ പിടികൂടുന്നത്.