റിപ്പബ്ലിക് ദിനാഘോഷം; ജമ്മു കശ്മീരിന്‍റെ ടാബ്ലോ പ്രമേയമാക്കുന്നത് പണ്ഡിറ്റ് പുനരധിവാസ പദ്ധതി - ജമ്മു കശ്മീർ
'ബാക്ക് ടു വില്ലേജ് ' പദ്ധതിക്ക് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നതെന്നും ഭരണം ജനങ്ങളിൽ എത്തിക്കുന്നതിന്‍റെ ഭാഗമാണിതെന്നും അധികൃതർ അറിയിച്ചു
ന്യൂഡൽഹി:ജമ്മു കശ്മീരിലെ കശ്‌മീരി പണ്ഡിറ്റുകൾക്കായി കഴിഞ്ഞ വർഷം ആരംഭിച്ച പുനരധിവാസ പദ്ധതിയായ 'ബാക്ക് ടു വില്ലേജ് ' റിപ്പബ്ലിക് ദിനത്തിൽ ടാബ്ലോ പ്രമേയമാക്കി ജമ്മു കശ്മീർ . 'ബാക്ക് ടു വില്ലേജ് ' പദ്ധതിക്ക് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നതെന്നും ഭരണം ജനങ്ങളിൽ എത്തിക്കുന്നതിന്‍റെ ഭാഗമാണിതെന്നും അധികൃതർ അറിയിച്ചു. ജമ്മുവിലെ ഫോക്ക് സംഗീതത്തിനൊപ്പം ഭാസോലി സ്കൂൾ ഓഫ് ട്രഡീഷ്ണൽ പെയിന്‍റിങ് പ്രദർശനവും ടാബ്ലോയുടെ ഭാഗമാകും. ജമ്മു കശ്മീരിന്‍റെ സാംസ്‌കാരിക ജീവിതവും പരമ്പരാഗത കലകളും കരകശല വസ്തുക്കളും ടാബ്ലോയിൽ ചിത്രീകരിക്കും. കശ്മീരി പാരമ്പര്യത്തിന്‍റെ സമൃദ്ധി കാണിക്കുന്ന ഷാൾ-നെയ്ത്തുകാരന്‍റെ വലിയ ശില്പമാണ് മുൻഭാഗത്ത് അലങ്കരിക്കുക.