ചണ്ഡീഗഡ്:അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പതിനേഴുകാരന് ജീവപര്യന്തം . ഹരിയാനയിലെ പഞ്ച്കുളയിലെ കോടതിയാണ് ജീവപര്യന്തം തടവിന് ശിക്ഷ വിധിച്ചത്. 2019 മെയ്‌മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്വകാര്യ സ്‌കൂളിന് സമീപമുള്ള പറമ്പില്‍ വച്ചാണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. പീഡനത്തിന് ശേഷം പെണ്‍കുട്ടിയുടെ തലയില്‍ കല്ലുകൊണ്ടടിച്ച് കൊലപ്പെടുത്തുകയായിരുന്നു . കാണാതായ പെണ്‍കുട്ടിക്കായി മാതാപിതാക്കള്‍ തെരച്ചില്‍ നടത്തിയപ്പോഴാണ് മൃദേഹം ആളൊഴിഞ്ഞ പറമ്പില്‍ നിന്ന് കണ്ടെത്തിയത്. സംഭവം നടക്കുന്ന സമയത്ത് പ്രതിക്ക് 18 വയസ് പൂര്‍ത്തിയായിരുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.
അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പതിനേഴുകാരന് ജീവപര്യന്തം - ബലാത്സംഗം
സമൂഹ മനസാക്ഷിയെ ഞെട്ടിച്ച കേസെന്ന് കോടതി. പ്രതിക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ നിരീക്ഷണ കേന്ദ്രത്തില്‍ പാര്‍പ്പിക്കും.
സമൂഹ മനസാക്ഷിയെ ഞെട്ടിച്ച ക്രൂരമായ കൊലപാതകമാണ് പ്രതി നടത്തിയതെന്ന് അഡീഷണൽ സെഷൻസ് ജഡ്ജി നരേന്ദർ സൂറ പറഞ്ഞു. തക്കതായ ശിക്ഷ ലഭിച്ചില്ലെങ്കില്‍ നീതിന്യായ വ്യവസ്ഥയിലുള്ള പൊതുജനത്തിന്‍റെ വിശ്വാസത്തിന് കോട്ടം തട്ടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അപൂർവങ്ങളില്‍ അപൂർവമായ കേസാണിതെന്ന് പ്രോസിക്യൂഷനും വാദിച്ചിരുന്നു .പോക്സോ നിയമ പ്രകാരം 20 വർഷം കഠിന തടവിന് പുറമേ 10,000 രൂപ പിഴയടക്കാനും കോടതി വിധിച്ചിട്ടുണ്ട്. പ്രതിക്ക് 18 വയസ് പൂര്‍ത്തിയാകാത്തതിനാല്‍ അംബാലയിലെ നിരീക്ഷണ കേന്ദ്രത്തില്‍ താമസിപ്പിക്കാനാണ് തീരുമാനം. 21 വയസ് പൂര്‍ത്തിയായല്‍ സെൻട്രൽ ജയിലിലേക്ക് മാറ്റും.