മുംബൈ: മഹാരാഷ്‌ട്രയിലെ പാല്‍ഘറില്‍ 32കാരിയെ കൊലപ്പെടുത്തിയ കേസില്‍ കടയുടമ അറസ്റ്റില്‍. സംഭവത്തില്‍ ശിവ് ചൗധരി എന്നയാളാണ് അറസ്റ്റിലായത്.സാധനങ്ങൾ വാങ്ങാൻ കടയിലെത്തിയ യുവതിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം പിക്കപ്പ് വാനിലുള്ളില്‍ ഉപേക്ഷിക്കുകായായിരുന്നു. ജൂൺ 28നാണ് മൃതദേഹം പ്ലാസ്റ്റിക് ബാഗിനുള്ളിലാക്കിയ നിലയില്‍ വാനില്‍ നിന്ന് കണ്ടെത്തിയത്. സാധനങ്ങളുടെ വിലയെച്ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായതായി പൊലീസ് പറഞ്ഞു.
മഹാരാഷ്‌ട്രയില്‍ 32കാരിയെ കൊലപ്പെടുത്തിയ കടയുടമ അറസ്റ്റില്‍ - Man kills woman customer in shop
ജൂൺ 28നാണ് മൃതദേഹം പ്ലാസ്റ്റിക് ബാഗിനുള്ളിലാക്കിയ നിലയില്‍ വാനില്‍ നിന്ന് കണ്ടെത്തിയത്.
മഹാരാഷ്‌ട്രയില്‍ യുവതിയെ കൊലപ്പെടുത്തിയ കടയുടമ അറസ്റ്റില്‍
അടുക്കള സാധനങ്ങൾ വാങ്ങാനായാണ് യുവതി നളസോപ്പാറയിലെ ശിവ് ചൗധരിയുടെ കടയിലെത്തിയത്. ഇവിടെ വെച്ച് സാധനത്തിന് അമിതവില ഈടാക്കുന്നതിന്‍റെ പേരില്‍ ഇരുവരും തമ്മില്‍ വഴക്കുണ്ടായി. തുടര്‍ന്ന് ചൗധരി കടയ്ക്കുള്ളിൽ വെച്ച് യുവതിയെ ആക്രമിക്കുകയായിരുന്നു. മൃതദേഹം പ്ലാസ്റ്റിക് ബാഗിലാക്കി വാനിൽ ഉപേക്ഷിക്കുന്നതിനുമുമ്പ് യുവതിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതായി പ്രതി സമ്മതിച്ചു. ഇയാൾക്കെതിരെ കൊലപാതകക്കുറ്റത്തിന് പുറമെ ബലാത്സംഗക്കേസും ചുമത്തിയതായി പൊലീസ് അറിയിച്ചു.