മുംബൈ: പൽഘർ കൊലപാതകത്തെത്തുടർന്ന് മഹാരാഷ്ട്രയിലെ ക്രമസമാധാനനിലയെ ചോദ്യം ചെയ്യുന്നവരെ എൻസിപി മേധാവി ശരദ് പവാർ വിമർശിച്ചു. രാഷ്ട്രീയ പോരാട്ടങ്ങളിൽ ഏർപ്പെടാനുള്ള സമയമല്ല ഇതെന്ന് അദ്ദേഹം പറഞ്ഞു. മഹാമാരിക്കെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുന്ന ഘട്ടത്തിൽ ആരോപണങ്ങൾ ഉന്നയിക്കുകയോ സംസ്ഥാന മന്ത്രിമാരുടെ രാജി ആവശ്യപ്പെടുകയോ ചെയ്യരുതെന്നും പ്രതിസന്ധി മറികടക്കാൻ കൂട്ടായ ശ്രമങ്ങൾ നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
പൽഘർ കൊലപാതകം; രാഷ്ട്രീയ പോരിനുള്ള സമയമല്ലെന്ന് ശരദ് പവാർ - ശരദ് പവാർ
ഏപ്രിൽ 16ന് ഗുജറാത്തിലെ സൂറത്തിലേക്ക് കാറിൽ പോയ രണ്ട് ദമ്പതികൾ ഉൾപ്പെടെ മൂന്ന് മുംബൈ നിവാസികളെ പൽഘട്ടിലെ ഗ്രാമവാസികൾ കൊലപ്പെടുത്തിയിരുന്നു.
പൽഘർ
ഏപ്രിൽ 16ന് ഗുജറാത്തിലെ സൂറത്തിലേക്ക് കാറിൽ പോയ രണ്ട് ദമ്പതികൾ ഉൾപ്പെടെ മൂന്ന് മുംബൈ നിവാസികളെ പൽഘട്ടിലെ ഗ്രാമവാസികൾ കൊലപ്പെടുത്തിയിരുന്നു. സംഭവത്തിൽ സംസ്ഥാന സർക്കാർ ഇതിനകം തന്നെ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
തെറ്റിദ്ധാരണയിൽ നിന്നാണ് ഈ സംഭവം നടന്നത്, ക്രമസമാധാനനില വഷളായതായി ആരോപണമുണ്ട്, പ്രതിപക്ഷ പാർട്ടികൾ മന്ത്രിമാരുടെ രാജി ആവശ്യപ്പെടുന്നു. രാഷ്ട്രീയ പോരാട്ടങ്ങളിൽ ഏർപ്പെടാം എന്നാൽ അതിനുള്ള സമയം ഇതല്ലെന്ന് അദ്ദേഹം കൂട്ടിചേർത്തു.