ന്യൂഡൽഹി: പൽഘർ കൊലപാതക കേസിൽ സംഭവസ്ഥലത്തുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി സ്വീകരിക്കാൻ സുപ്രീംകോടതി വിസമ്മതിച്ചു. പ്രതികളുടെ വിചാരണ പ്രതിമാസ അടിസ്ഥാനത്തിൽ നിരീക്ഷിക്കാൻ ജുഡീഷ്യൽ കമ്മിറ്റിയും സുപ്രീം കോടതി രൂപീകരിച്ചു.
പൽഘർ കൊലപാതക കേസ്; പുതിയ ഹർജികൾ സമർപ്പിക്കേണ്ടതില്ലെന്ന് സുപ്രീം കോടതി - പുതിയ ഹർജികൾ സമർപ്പിക്കേണ്ടതില്ലെന്ന് സുപ്രീം കോടതി
പൽഘർ കേസ് സംബന്ധിച്ച എല്ലാ വിവരങ്ങളും സുപ്രീംകോടതിക്ക് നേരത്തെ തന്നെ ലഭിച്ചതാണെന്നും വിഷയത്തിൽ കൂടുതൽ ഹർജികൾ സമർപ്പിക്കേണ്ടതിന്‍റെ ആവശ്യമില്ലെന്നും അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു
പൽഘർ കേസ് സംബന്ധിച്ച എല്ലാ വിവരങ്ങളും സുപ്രീംകോടതിക്ക് നേരത്തെ തന്നെ ലഭിച്ചതാണെന്നും വിഷയത്തിൽ കൂടുതൽ ഹർജികൾ സമർപ്പിക്കേണ്ടതിന്‍റെ ആവശ്യമില്ലെന്നും അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. കേസിൽ ജുഡീഷ്യൽ അന്വേഷണം നടത്തുന്നതിനായി റിട്ടയേർഡ് സുപ്രീം കോടതി ജഡ്ജി റീലിൽ രേണുവിനെ നിയമിക്കണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടിരുന്നു. രാജ്യത്ത് പൊലീസുമായി ബന്ധപ്പെട്ട് നടക്കുന്ന കേസുകൾ പരിശോധിക്കാൻ സുപ്രീംകോടതി രൂപീകരിച്ച ജുഡീഷ്യൽ കമ്മിറ്റിക്ക് അധികാരം നൽകണമെന്നും ആൾക്കൂട്ട കൊലപാതകത്തിന്‍റെ വിചാരണ നിരീക്ഷിക്കാനും കമ്മിറ്റിയെ അധികാരപ്പെടുത്തണമെന്ന് അപേക്ഷകൻ വാദിച്ചു.