മുംബൈ: പൽഘർ കേസിലെ പ്രതികളിൽ 61 പേരെ റിമാൻഡ് ചെയ്‌തു. 51 പേരെ ജുഡീഷ്യൽ കസ്റ്റഡിയിലും, ബാക്കിയുള്ളവരെ പൊലീസ് കസ്റ്റഡിയിലും അയച്ചു. പ്രായപൂർത്തിയാകാത്ത ഒരാളടക്കം 113 പ്രതികളെ പാൽഘറിലെ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതിയിൽ ഹാജരാക്കി.
പൽഘർ ആൾക്കൂട്ട ആക്രമണം; 61 പ്രതികളെ റിമാൻഡ് ചെയ്‌തു - crime news
പ്രായപൂർത്തിയാകാത്ത ഒരാളടക്കം 113 പ്രതികളെ പാൽഘറിലെ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതിയിൽ ഹാജരാക്കി.
![പൽഘർ ആൾക്കൂട്ട ആക്രമണം; 61 പ്രതികളെ റിമാൻഡ് ചെയ്‌തു Palghar lynching remanded 61 61 പ്രതികളെ റിമാൻഡ് ചെയ്‌തു പൽഘർ Palghar crime news ആൾക്കൂട്ട ആക്രമണം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7188022-607-7188022-1589390676091.jpg)
ഏപ്രില്‍ 16ന് രാത്രിയാണ് ആള്‍ക്കൂട്ട ആക്രമണം നടന്നത്. കവർച്ചക്കാരാണെന്ന് സംശയിച്ച് ആൾക്കൂട്ടം മൂന്ന് പേരെ മർദിച്ച് കൊലപ്പെടുത്തി. സൂറത്തിൽ നിന്നും മുംബൈയിലേക്ക് വരികയായിരുന്ന കാറിലുണ്ടായിരുന്ന ഡ്രൈവർ ഉൾപ്പെടെയുള്ള മൂന്ന് പേരെയാണ് ആൾക്കൂട്ടം കൊലപ്പെടുത്തിയത്. കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് എഫ്‌ഐആറുകൾ പൽഘർ പൊലീസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. ആദ്യത്തെ കേസുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലുള്ള ഏഴ് പ്രതികളിൽ ആറുപേരെ മെയ് 19 വരെ കോടതി റിമാൻഡ് ചെയ്‌തു. പ്രായപൂർത്തിയാകാത്ത ആളെ ജുവനൈൽ ജസ്റ്റിസ് ബോർഡിലേക്ക് മാറ്റി.