ജമ്മു കശ്മീര്‍:അന്തര്‍ദേശീയ അതിര്‍ത്തി വഴി ആയുധവും മയക്കുമരുന്നു കടത്താനുള്ള പാകിസ്താന്‍റെ നീക്കം പൊളിച്ച് ബി.എസ്.എഫ്. ശനിയാഴ്ച രാത്രി ബുദ്വാരയിലാണ് സംഭവം. രാത്രിയോടെ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ ആയുധങ്ങളും മയക്കുമരുന്നും ഇന്ത്യയിലേക്ക് കടത്താനായിരുന്നു നീക്കം.
അതിര്‍ത്തി വഴി ആയുധം കടത്താനുള്ള ശ്രമം ബി.എസ്.എഫ് തടഞ്ഞു - അതിര്‍ത്തി
ശനിയാഴ്ച രാത്രി ബുദ്വാരയിലാണ് സംഭവം. രാത്രിയോടെ അന്താരാഷ്ട്ര അതിര്‍ത്തി വഴി ആയുധങ്ങളും മയക്കുമരുന്നും ഇന്ത്യയിലേക്ക് കടത്താനായിരുന്നു നീക്കം.
അതിര്‍ത്തിവഴി ആയുധവും കടത്താനുള്ള പാക് ശ്രമം ബി.എസ്.എഫ് പൊളിച്ചു
പാകിസ്താന്‍റെ നീക്കം തിരിച്ചറിഞ്ഞ ഇന്ത്യന്‍ സേന വെടിയുതിര്‍ക്കുകയായിരുന്നു. ഇതോടെ തിരിച്ച് വെടിവക്കുകയും പാകിസ്ഥാനിലേക്ക് രക്ഷപെടുകയും ചെയ്തു. ഇതോടെ സംഭവ സ്ഥലത്ത് തെരച്ചില്‍ നടത്തിയ സേന പുലര്‍ച്ചെ രണ്ട് മണിയോടെ 58 പാക്കറ്റ് മയക്കുമരന്നും രണ്ട് തോക്കും ഒരു മാഗസിനും കണ്ടെത്തിയതായി ബി.എസ്.എഫ് അറിയിച്ചു.