കേരളം

kerala

ETV Bharat / bharat

കർതാർപൂർ ഇടനാഴി ഉദ്ഘാടനം; ഒരുക്കങ്ങൾ പൂർത്തിയാക്കാതെ പാകിസ്ഥാൻ - കർതാർപൂരിൽ ഒരുക്കങ്ങൾ പൂർത്തിയായില്ല

നിരവധി തവണ കത്തയച്ച ശേഷമാണ് അവസാന ഘട്ടത്തിൽ ഒരുക്കങ്ങൾ വിലയിരുത്താൻ ഇന്ത്യൻ പ്രതിനിധികൾക്ക് അനുമതി ലഭിച്ചത്. മുൻ പ്രധാനമന്ത്രി മൻ‌മോഹൻ സിംഗ്, പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ് എന്നിവരുൾപ്പെടെ 500 ലധികം വിശിഷ്ടാതിഥികളുടെ പട്ടിക അയച്ചിട്ടും അവരുടെ സുരക്ഷ സംബന്ധിച്ച നിരവധി ആശങ്കകൾ ഇതുവരെ പരിഹരിച്ചിട്ടില്ല.

കർതാർപൂർ ഇടനാഴി ഉദ്ഘാടനം; ഒരുക്കങ്ങൾ പൂർത്തിയാക്കാതെ പാകിസ്ഥാൻ

By

Published : Nov 7, 2019, 10:14 AM IST

ന്യൂഡൽഹി:കർതാർപൂർ ഇടനാഴി ഉദ്ഘാടനത്തിന് രണ്ട് ദിവസം മാത്രം ബാക്കി നിൽക്കെ ഒരുക്കങ്ങൾ പൂർത്തിയാക്കാതെ പാകിസ്ഥാൻ. പാകിസ്ഥാന്‍റെ ഏകോപനം കാര്യക്ഷമമല്ലെന്ന് ഇന്ത്യന്‍ സര്‍ക്കാർ വൃത്തങ്ങൾ ആശങ്ക അറിയിച്ചു. മുൻ പ്രധാനമന്ത്രി മൻ‌മോഹൻ സിംഗ്, പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ് എന്നിവരുൾപ്പെടെ 500 ലധികം വിശിഷ്ടാതിഥികളുടെ പട്ടിക അയച്ചിട്ടും അവരുടെ സുരക്ഷ സംബന്ധിച്ച നിരവധി ആശങ്കകൾ ഇതുവരെ പരിഹരിച്ചിട്ടില്ല.

ഖാലിസ്ഥാൻ ഗ്രൂപ്പുകളിൽ നിന്ന് ഭീഷണിയുണ്ടെന്ന് വിവരം പാകിസ്ഥാനെ അറിയിച്ചിട്ടുണ്ട്. അവരുടെ സുരക്ഷയെക്കുറിച്ച് പാകിസ്ഥാൻ ഉറപ്പ് നൽകിയിട്ടുണ്ട്. അതേസമയം, രാഷ്ട്രീയ അനുമതി ലഭിക്കാത്ത സാഹചര്യത്തിൽ പാകിസ്ഥാൻ നൽകിയ ക്ഷണം സ്വീകരിച്ച് പഞ്ചാബ് കോൺഗ്രസ് നേതാവ് നവജോത് സിംഗ് സിദ്ധുവിന് ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ സാധിക്കില്ല. നിരവധി തവണ കത്തയച്ച ശേഷമാണ് അവസാന ഘട്ടത്തിൽ ഒരുക്കങ്ങൾ വിലയിരുത്താൻ ഇന്ത്യൻ പ്രതിനിധികൾക്ക് അനുമതി ലഭിച്ചത്.

ട്വിറ്റർ വഴി തീർത്ഥാടന ഫീസ് ഒഴിവാക്കിയെന്ന ഇമ്രാൻ ഖാന്‍റെ ട്വിറ്റർ പ്രഖ്യാപനത്തിന് നേരെ വലിയ പ്രതിഷേധം ഉയർന്നിരുന്നു. ട്വീറ്റുകളിലൂടെ കരാറുകളിൽ ഭേദഗതി വരുത്താൻ കഴിയില്ലെന്ന് പാക് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. നവംബർ 9 ന് കർതാർപൂർ ഇടനാഴിയുടെ ഉദ്ഘാടന ദിനവും നവംബർ 12 ഗുരു നാനാക് ദേവ് ജിയുടെ 550-ാം ജന്മവാർഷികവുമാണ്. ഇന്ത്യയിലെ സിഖ് തീർഥാടകർക്ക് രാജ്യത്തെ വിശുദ്ധ ദർബാർ സാഹിബ് സന്ദർശനത്തിന് അവസരം കൊടുക്കുന്ന കർതാർപൂർ ഇടനാഴിയുടെ കരാറും കഴിഞ്ഞ മാസം ഒപ്പ് വെച്ചിരുന്നു. വിസയില്ലാതെ പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ തീർഥാടനം നടത്താം.

ABOUT THE AUTHOR

...view details