കേരളം

kerala

ETV Bharat / bharat

അതിർത്തി കടക്കാൻ ശ്രമിച്ച പാകിസ്ഥാനി യുവതിയെ ബിഎസ്എഫ് വെടിവച്ചു - ബിഎസ്എഫ്

വെടിവെപ്പിൽ പരിക്കേറ്റ യുവതി അമൃത്സറിലെ ഗുരു നാനക്ക് ദേവ് ആശുപത്രിയിൽ ചികിത്സയിലാണ്.

ഫയൽ ചിത്രം

By

Published : Feb 21, 2019, 2:06 AM IST

ഗുരുദാസ്പൂരിലെ ഇന്ത്യ-പാക് അതിർത്തി കടക്കാൻ ശ്രമിച്ച പാകിസ്ഥാനി യുവതിയെ ആണ് ബിഎസ്എഫ് ജവാൻ വെടിവച്ചത്. ബിഎസ്എഫിന്‍റെ മുന്നറിയിപ്പ് മറികടന്ന് യുവതി അതിർത്തി കടക്കാൻ ശ്രമിച്ചപ്പോളാണ് ബിഎസ്എഫ് വെടി ഉതിർത്തത്.

വെടിവെപ്പിൽ പരിക്കേറ്റ യുവതിയെ ബിഎസ്എഫ് അമൃത്സറിലെ ഗുരു നാനക്ക് ആശുപത്രിയിൽ എത്തിച്ചു. യുവതി അബോധാവസ്ഥയിൽ തുടരുകയാണ്.

ഫെബ്രുവരി 14ന് പുൽവാമയിലെ ചാവേറാക്രമണത്തിൽ 40 സിആർപിഎഫ് ജവാൻമാർ കൊല്ലപ്പെട്ട പശ്ചാതലത്തിൽ അതിർത്ഥിയിൽ കനത്ത് സുരക്ഷയാണ് സൈന്യം ഒരുക്കിയിരിക്കുന്നത്.

ജനുവരി 26ന് ജമ്മു കാശ്മീരിലെ സമ്പാ പ്രവിശ്യയിൽ അനധികൃതമായി അതിർത്ഥി കടക്കാൻ ശ്രമിച്ച പാകിസ്ഥാനി യുവാവിനെ ബിഎസ്എഫ് വെടിവച്ച് കൊലപ്പെടുത്തിയിരുന്നു.

ABOUT THE AUTHOR

...view details