പൗരത്വ ബില്‍ പാസായതില്‍ സന്തോഷം പങ്കുവെച്ച് പാക് കുടിയേറ്റക്കാര്‍ - rajya sabha passes CAB
ഹരിയാനയിലെ റാതിയ പ്രദേശത്ത് താമസിക്കുന്ന പാകിസ്ഥാന്‍ കുടിയേറ്റക്കാര്‍ മധുര പലഹാരങ്ങൾ നല്‍കിയാണ് സന്തോഷം പങ്ക് വെച്ചത്
ചണ്ഡിഗഡ് : പൗരത്വ നിയമ ഭേദഗതി ബില്‍ പാസായില്‍ സന്തോഷമറിയിച്ച് ഹരിയാനയിലെ പാകിസ്ഥാന്‍ കുടിയേറ്റക്കാര്‍. ബുധനാഴ്‌ചയാണ് പൗരത്വ നിയമ ഭേദഗതി ബില്‍ പാര്‍ലമെന്‍റ് പാസാക്കിയത്. ഹരിയാനയിലെ റാതിയ പ്രദേശത്ത് താമസിക്കുന്ന പാകിസ്ഥാന്‍ കുടിയേറ്റക്കാര്‍ മധുര പലഹാരങ്ങൾ നല്‍കിയാണ് സന്തോഷം പങ്ക് വെച്ചത്. മുസ്ലിം വിഭാഗക്കാരന്‍ അല്ലായിരുന്നതിനാല്‍ പാകിസ്ഥാനില്‍ ഒരുപാട് മോശമായ അനുഭവമായിരുന്നു വെന്നും അതുകൊണ്ടാണ് 2000ല്‍ ഇന്ത്യയിലേക്ക് കുടിയേറിയതെന്ന് പാകിസ്ഥാന്‍ കുടിയേറ്റക്കാരനായ ദിവ്യ റാം ഇടിവി ഭാരതിനോട് വ്യക്തമാക്കി.