ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിന് പിന്തുണയുമായി പാകിസ്ഥാനിലെ ഹിന്ദു അഭയാർഥികൾ ന്യൂഡൽഹിയിലെ കൊണാട്ട് പ്ലേസില്‍ ഒത്തുകൂടി. ന്യൂഡൽഹിയിലെ ബിജെപി നേതാവ് താജീന്ദർ ബഗ്ഗയുടെ നേതൃത്വത്തിൽ ഒത്തുചേർന്ന അഭയാർഥികൾ ബാനറുകളിൽ ഒപ്പ് ശേഖരണം നടത്തി. "ഞാൻ സിഎഎയെ പിന്തുണയ്ക്കുന്നു, നരേന്ദ്ര മോദിയെ പിന്തുണയ്ക്കുന്നു" എന്ന ബാനറിലാണ് ഒപ്പ് ശേഖരണം നടത്തിയത്.
പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച് ഹിന്ദു അഭയാർഥി കൂട്ടായ്‌മ - സിഎഎയെ പിന്തുണയ്ക്കുന്നു, നരേന്ദ്ര മോദിയെ പിന്തുണയ്ക്കുന്നു
പൗരത്വ ഭേദഗതി നിയമത്തിനെക്കുറിച്ചുള്ള മിഥ്യാധാരണകൾ ഇല്ലാതാക്കുന്നതിനായി വിവിധ പ്രചാരണ പരിപാടികൾ നടത്തുന്നുണ്ടെന്ന് ഇവര്‍ പറഞ്ഞു.
പൗരത്വ ഭേദഗതി നിയമത്തിന് പിന്തുണയുമായി ഹിന്ദു അഭയാർഥി കൂട്ടായ്‌മ
പൗരത്വ ഭേദഗതി നിയമത്തിനെക്കുറിച്ചുള്ള മിഥ്യാധാരണകൾ ഇല്ലാതാക്കുന്നതിനായി വിവിധ പ്രചാരണ പരിപാടികൾ നടത്തുന്നുണ്ടെന്ന് ബഗ്ഗ പറഞ്ഞു. അഭയാർഥികൾക്ക് പൗരത്വം നൽകുന്നതിനാണ് ഈ നിയമമെന്നും ആരുടെയും പൗരത്വം നിഷേധിക്കുകയെന്ന ലക്ഷ്യം സർക്കാരിനില്ലെന്നും പ്രധാനമന്ത്രി ട്വിറ്ററിലൂടെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പൗരത്വ ഭേദഗതി നിയമത്തിന് പിന്തുണയുമായി ഹിന്ദു അഭയാർഥികൾ രംഗത്തെത്തിയത്.