രാജൗരിയിലും നൗഷേരയിലും വെടിനിർത്തൽ കരാർ ലംഘനം - വെടിനിർത്തൽ കരാർ ലംഘനം
ശനിയാഴ്‌ച ഉച്ചക്ക് 12.30നും 1.15നും ഇടക്കാണ് ആക്രമണം ഉണ്ടായത്
ശ്രീനഗർ:കശ്‌മീരിലെ പൂഞ്ച്, രജൗരി ജില്ലകളിലെ നിയന്ത്രണ രേഖയിൽ പാകിസ്ഥാൻ വെടി നിർത്തിൽ കരാർ ലംഘിച്ചതായി പ്രതിരോധ വക്താവ് അറിയിച്ചു. സൈനിക പോസ്റ്റുൾക്ക് നേരെയും ജനവാസ കേന്ദ്രങ്ങളിലും വെടിവയ്‌പും ഷെല്ലാക്രമണവും നടത്തിയെന്നും അദ്ദേഹം പറഞ്ഞു. രാജൗരിയിലെ നൗഷേര സെക്ടറിലും പൂഞ്ചിലെ ലാമിലുമാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് വിവരം. ഇന്ത്യൻ സൈന്യം തിരിച്ചടിച്ചു. രണ്ടാഴ്‌ച മുൻപ് കന്നുകാലികളെ മേക്കുന്നതിനിടെ അബദ്ധത്തിൽ അതിര്‍ത്തി കടന്ന ഗ്രാമീണരെ പാക് സൈന്യം വെടിവച്ചു കൊലപ്പെടുത്തിയിരുന്നു.