പൂഞ്ചിലെ നിയന്ത്രണ രേഖയിൽ പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചു - Poonch
ചൊവ്വാഴ്ച രാവിലെ 10 മണിക്കാണ് ചെറിയ ആയുധങ്ങളും മോർട്ടാറുകളും ഉപയോഗിച്ച് പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചത്.

പൂഞ്ചിലെ നിയന്ത്രണ രേഖയിൽ പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചു
ശ്രീനഗർ: പൂഞ്ച് ജില്ലയിലെ ഡെഗ്വാർ, ഖസ്ബ മേഖലകളിലെ നിയന്ത്രണ രേഖയിൽ പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചു. ചൊവ്വാഴ്ച രാവിലെ 10 മണിക്കാണ് ചെറിയ ആയുധങ്ങളും മോർട്ടാറുകളും ഉപയോഗിച്ച് പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചത്. ജമ്മു പ്രതിരോധ വകുപ്പ് പി.ആർ.ഒ ആണ് ഇക്കാര്യം ട്വിറ്റ് ചെയ്തത്. ഇന്ത്യൻ സൈന്യം ഉചിതമായി തിരിച്ചടിക്കുകയാണ്.