പൂഞ്ചില്‍ പാക് ഷെല്ലാക്രമണം
പൂഞ്ചിലെ കൃഷ്‌ണ ഘാട്ടി മേഖലയില്‍ ബുധനാഴ്‌ചയും പാകിസ്ഥാൻ വെടിനിർത്തൽ കരാര്‍ ലംഘിച്ചിരുന്നു.
പൂഞ്ചില്‍ പാക് ഷെല്ലാക്രമണം
ശ്രീനഗര്‍:ജമ്മുകശ്‌മീരിലെ പൂഞ്ചില്‍ പാകിസ്ഥാന്‍റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം. നിയന്ത്രണരേഖയ്‌ക്ക് സമീപം ദെഗ്വാര്‍ മേഖലയിലായിരുന്നു ആക്രമണമുണ്ടായതെന്ന് ഇന്ത്യന്‍ പ്രതിരോധ വക്താവ് അറിയിച്ചു. ഉച്ചയ്‌ക്ക് 1.30ഓടെയായിരുന്നു ആക്രമണം നടന്നത്. പൂഞ്ചിലെ കൃഷ്‌ണ ഘാട്ടി മേഖലയില്‍ ബുധനാഴ്‌ചയും പാകിസ്ഥാൻ വെടിനിർത്തൽ കരാര്‍ ലംഘിച്ചിരുന്നു. അതേസമയം വടക്കൻ കശ്‌മീരിലെ കുപ്വാരയിൽ ഹിസ്ബുൾ മുജാഹിദ്ദീൻ തീവ്രവാദിയെ ആയുധങ്ങളും വെടിയുണ്ടകളുമായി അറസ്റ്റ് ചെയ്‌തു.