ജമ്മു കശ്മീരിൽ പാകിസ്ഥാൻ വീണ്ടും വെടിനിർത്തൽ കരാർ ലംഘിച്ചു - ceasefire
ജമ്മു കശ്മീരിലെ കൃഷ്ണ ഘതി, നൗഷെറ മേഖലകളിൽ ചെറു ആയുധങ്ങൾ ഉപയോഗിച്ച് പാകിസ്ഥാൻ വെടിവയ്പ്പ് നടത്തി.
![ജമ്മു കശ്മീരിൽ പാകിസ്ഥാൻ വീണ്ടും വെടിനിർത്തൽ കരാർ ലംഘിച്ചു ശ്രീനഗർ ജമ്മു കശ്മീർ ജമ്മു കശ്മീരിലെ കൃഷ്ണ ഘതി നൗഷെറ പൂഞ്ച് ജില്ല നിയന്ത്രണ രേഖ pakistan ceasefire poonch and nowshera districts](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7302409-891-7302409-1590136316252.jpg)
ജമ്മു കശ്മീരിൽ പാക്കിസ്ഥാൻ വീണ്ടും വെടിനിർത്തൽ കരാർ ലംഘിച്ചു
ശ്രീനഗർ: ജമ്മു കശ്മീരിൽ പാകിസ്ഥാൻ വീണ്ടും വെടിനിർത്തൽ കരാർ ലംഘിച്ചു. ജമ്മു കശ്മീരിലെ കൃഷ്ണ ഘതി, നൗഷെറ മേഖലകളിൽ ചെറു ആയുധങ്ങൾ ഉപയോഗിച്ച് പാകിസ്ഥാൻ വെടിവെച്ചു. വ്യാഴാഴ്ച പുലർച്ചെ 3.30നാണ് പാകിസ്ഥാൻ വെടി നിർത്തൽ കരാർ ലംഘിച്ചത്. പൂഞ്ച് ജില്ലയിലെ നിയന്ത്രണ രേഖയിൽ മോർട്ടാറുകളുപയോഗിച്ച് ഷെല്ലാക്രമണം നടത്തുകയും ചെയ്തു. ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചു.