കേരളം

kerala

ETV Bharat / bharat

ജമ്മു കശ്‌മീരില്‍ പാകിസ്ഥാന്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാർ ലംഘിച്ചു - ജമ്മു കശ്‌മീര്‍

പൂഞ്ച് ജില്ലയിലെ ഷാഹ്‌പൂര്‍, കിര്‍നി മേഖലയിലാണ് നിയന്ത്രണരേഖയ്‌ക്ക് സമീപം പാക് പ്രകോപനമുണ്ടായത്.

Pakistan violates ceasefire in Jammu and Kashmir  Poonch  ജമ്മു കശ്‌മീരില്‍ പാകിസ്ഥാന്‍ വീണ്ടും വെടിനിര്‍ത്തല്‍ ലംഘിച്ചു  പൂഞ്ച്  കശ്‌മീര്‍ ലേറ്റസ്റ്റ് ന്യൂസ്  ജമ്മു കശ്‌മീര്‍  ശ്രീനഗര്‍
ജമ്മു കശ്‌മീരില്‍ പാകിസ്ഥാന്‍ വീണ്ടും വെടിനിര്‍ത്തല്‍ ലംഘിച്ചു

By

Published : Jul 2, 2020, 12:05 PM IST

ശ്രീനഗര്‍: ജമ്മു കശ്‌മീരില്‍ പാകിസ്ഥാന്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാല്‍ ലംഘിച്ചു. പൂഞ്ച് ജില്ലയിലെ ഷാഹ്‌പൂര്‍, കിര്‍നി മേഖലയിലാണ് നിയന്ത്രണരേഖയ്‌ക്ക് സമീപം പാക് പ്രകോപനമുണ്ടായത്. ഇന്ന് രാവിലെ 9.30 നാണ് പാക് വെടിവെപ്പുണ്ടായത്. ഇന്ത്യന്‍ ആര്‍മി തിരിച്ചടിക്കുകയാണ്.

ജൂണ്‍ 30 ന് കുപ്‌വാര ജില്ലയിലെ നൗഗാം സെക്‌ടറില്‍ സമാനമായ രീതിയില്‍ പാക് സേന വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിരുന്നു. നിയന്ത്രണരേഖയ്‌ക്ക് സമീപമായിരുന്നു പാക് മോര്‍ട്ടാര്‍ ആക്രമണം. ജൂണ്‍ 25ന് മാച്ചില്‍ സെക്‌ടറിലുംപാക് ആക്രമണം നടന്നിരുന്നു. കഴിഞ്ഞ മൂന്നാഴ്‌ചയായി അതിര്‍ത്തിയില്‍ പാക് വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം തുടരുകയാണ്.

ABOUT THE AUTHOR

...view details