പൂഞ്ച് സെക്‌ടറിൽ പാകിസ്ഥാൻ പ്രകോപനം
യാതൊരു പ്രകോപനവും ഇല്ലാതെ പാകിസ്ഥാൻ സൈന്യം വെടിയുതിർക്കുകയായിരുന്നുവെന്നും ഇന്ത്യൻ സൈന്യം തിരിച്ചടിച്ചെന്നും ഇന്ത്യൻ പ്രതിരോധ വക്താവ് പറഞ്ഞു
പൂഞ്ച് സെക്‌ടറിൽ പാകിസ്ഥാൻ പ്രകോപനം
ശ്രീനഗർ: പൂഞ്ചിലെ കിർണി സെക്‌ടറിൽ നിയന്ത്രണ രേഖയിൽ പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചു. ചെറിയ ആയുധങ്ങളുമായി പാകിസ്ഥാൻ വെടിയുതിർക്കുകയായിരുന്നുവെന്നും ഇന്ത്യൻ സൈന്യം തിരിച്ചടിച്ചെന്നും ഇന്ത്യൻ പ്രതിരോധ വക്താവ് പറഞ്ഞു. പ്രകോപനമില്ലാതെയാണ് പാകിസ്ഥാൻ വെടിവെപ്പ് ആരംഭിച്ചതെന്നും അവസാന റിപ്പോർട്ടുകൾ ലഭിക്കുമ്പോൾ ഇരുരാജ്യങ്ങളും തമ്മിലുള്ള വെടിവെപ്പ് തുടരുകയാണെന്നും വക്താവ് പറഞ്ഞു. ഇന്ത്യൻ ഭാഗത്ത് അപകടം റിപ്പോർട്ട് ചെയ്‌തിട്ടില്ലെന്നും വക്താവ് കൂട്ടിച്ചേർത്തു.