ജമ്മു- കശ്‌മീരിലെ മങ്കോട്ടെയിൽ പാക് സൈന്യത്തിന്‍റെ ഷെല്ലാക്രമണം - jammu kashmir
ഇന്ന് വൈകുന്നേരമാണ് അതിർത്തിയിൽ പാകിസ്ഥാൻ സൈന്യം മോർട്ടാർ ഷെല്ലാക്രമണം നടത്തിയത്. ഇന്ത്യ ശക്തമായി തിരിച്ചടിച്ചു.
ഷെല്ലാക്രമണം
ശ്രീനഗർ: ജമ്മു- കശ്‌മീരിൽ പാകിസ്ഥാൻ പ്രകോപനമില്ലാതെ മോർട്ടാർ ഷെല്ലാക്രമണം നടത്തി. പൂഞ്ചിലെ മങ്കോട്ടെ സെക്‌ടറിലാണ് വെടിനിർത്തൽ കരാർ ലംഘിച്ച് പാക് ആക്രമണം നടത്തിയത്. ഇന്ന് വൈകുന്നേരം അതിർത്തിയിൽ നടന്ന പാകിസ്ഥാൻ സൈന്യത്തിന്‍റെ ആക്രമണത്തിന് എതിരെ ഇന്ത്യ ശക്തമായി തിരിച്ചടിച്ചു. ഞായറാഴ്‌ചയും പൂഞ്ച് ജില്ലയിലുള്ള കെരാനി, ഖസ്ബ സെക്‌ടറുകളിലെ നിയന്ത്രണ രേഖയിൽ പാകിസ്ഥാൻ വെടിവയ്‌പ്പ് നടത്തിയിരുന്നു