ജമ്മു കശ്‌മീരിൽ പാകിസ്ഥാൻ വെടി നിർത്തൽ കരാർ ലംഘിച്ചു - Pakistan
ഇന്ന് വൈകിട്ട് മൂന്നു മണിയോടെയാണ് സംഭവം.

ജമ്മു കശ്‌മീരിൽ പാകിസ്ഥാൻ വെടി നിർത്തൽ കരാർ ലംഘിച്ചു
ശ്രീനഗർ: ജമ്മു കശ്‌മീരിലെ രാജൗരി ജില്ലയിൽ പാകിസ്ഥാൻ വെടി നിർത്തൽ കരാർ ലംഘിച്ചു. രാജൗരി ജില്ലയിലെ നൗഷെറ മേഖലയിലെ നിയന്ത്രണ രേഖയിലാണ് പാകിസ്ഥാൻ വെടി നിർത്തൽ കരാർ ലംഘിച്ചത്. ഇന്ന് വൈകിട്ട് മൂന്നു മണിയോടെയാണ് സംഭവം. ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിക്കുന്നുണ്ട്. ശനിയാഴ്‌ചയും നൗഷെറ മേഖലയിലെ നിയന്ത്രണ രേഖയിൽ പാകിസ്ഥാൻ വെടി നിർത്തൽ കരാർ ലംഘിച്ചിരുന്നു