കശ്‌മീരില്‍ വീണ്ടും പാക് പ്രകോപനം - Pakistan
ഇന്ന് രാവിലെയാണ് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുകൊണ്ട് പാകിസ്ഥാന്‍ ആക്രമണം നടത്തിയത്.
ശ്രീനഗര്‍:ജമ്മുകശ്‌മീരിലെ ഷാഹ്പൂര്‍, കിര്‍ണി സെക്ടറുകളില്‍ പാകിസ്ഥാന്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതായി റിപ്പോര്‍ട്ട്. ചൊവ്വാഴ്ച രാവിലെ 7.45 ന് വെടിവെപ്പുണ്ടായെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസവും അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിരുന്നു. ഇന്ന് രണ്ടാമത്തെ ആക്രമണമാണ് പാകിസ്ഥാന്‍ നടത്തിയിരിക്കുന്നത്. രാവിലെ പൂഞ്ച് ജില്ലയില്‍ ഷെല്ലാക്രമണവും വെടിവെപ്പും നടത്തിയതിനെ തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചിരുന്നു. സംഭവത്തിന്‍റെ കൂടുതല്‍ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.