പൂഞ്ചിൽ പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചു - ജമ്മു കശ്‌മീരിലെ പൂഞ്ച് ജില്ല
പൂഞ്ചിലെ മാന്‍കോട്ട് മേഖലയിലെ നിയന്ത്രണരേഖക്ക് സമീപം ഞായറാഴ്ച രാവിലെ 6.45 നാണ് പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചത്
![പൂഞ്ചിൽ പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചു Pakistan violates ceasefire Line of Control (LoC) Indian positions in Poonch district Defence Ministry Pakistan initiated unprovoked ceasefire violation ജമ്മു കശ്‌മീരിലെ പൂഞ്ച് ജില്ല പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8350271-77-8350271-1596939752887.jpg)
വെടിനിർത്തൽ കരാർ ലംഘിച്ചു
ശ്രീനഗർ: ജമ്മുകശ്‌മീരിലെ പൂഞ്ച് ജില്ലയിലെ മാന്‍കോട്ട് മേഖലയിൽ പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചു. ആക്രമണത്തില്‍ ഇന്ത്യന്‍ സേന തിരിച്ചടിച്ചു. ഞായറാഴ്ച രാവിലെ 6.45ഓടെ ആണ് വെടിനിർത്തൽ ലംഘിച്ചതെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് കേണൽ ദേവേന്ദർ ആനന്ദ് പറഞ്ഞു. ചെറിയ ആയുധങ്ങളും മോർട്ടാറുകളും ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നും അധികൃതർ അറിയിച്ചു. ഓഗസ്റ്റ് ഏഴിന് ബാരാമുള്ള ജില്ലയിലെ ബോനിയാർ പ്രദേശത്തും ഷെല്ലാക്രമണത്തിലൂടെ പാകിസ്ഥാൻ വെടിനിർത്തൽ കരാര്‍ ലംഘിച്ചിരുന്നു.